കേരളം

kerala

ETV Bharat / entertainment

മല്ലികയുടെ ജന്മ ദിനത്തില്‍ സുകുമാരന്‍ സമ്മാനിച്ച ആ വിലപ്പെട്ട സമ്മാനം എന്തായിരുന്നു? സപ്‌തതിയുടെ നിറവില്‍ താരം; ആശംസകളുമായി കുടുംബം - MALLIKA SUKUMARAN BIRTHDAY PIC

കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍, എന്നും പതിനാറുകാരിയായിരിക്കട്ടെ; മല്ലികയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്.

MALLIKA SUKUMARAN  MALLIKA BIRTHDAY CELEBRATION  മല്ലിക സുകുമാരന്‍ പിറന്നാള്‍  മല്ലിക സുകുമാരന്‍ കുടുംബം
മല്ലിക സുകുമാരന്‍റെ പിറന്നാള്‍ ആഘോഷം (ETV Bharat)

By ETV Bharat Entertainment Team

Published : Nov 4, 2024, 5:57 PM IST

സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ശക്തമായ നിലപാടുള്ള വ്യക്തിയാണ് നടി മല്ലിക സുകുമാരന്‍. മോളിവുഡിന്‍റെ ന്യൂജെന്‍ അമ്മ എന്നാണ് മല്ലികയെ അറിയപ്പെടുന്നത്. ഇപ്പോഴിതാ സപ്‌തതിയുടെ നിറവിലാണ് ഈ താരം. അതുകൊണ്ട് തന്നെ പ്രത്യേക ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇത്തവണ പൃഥ്വിരാജും ഇന്ദ്രജിത്തും അടങ്ങുന്ന കുടുംബം ഒത്തുച്ചേര്‍ന്നത്. പൃഥ്വിരാജിന്‍റെ കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ചാണ് ജന്മദിനം ആഘോഷിച്ചത്. നവംബര്‍ നാലിനാണ് മല്ലിക സുകുമാരന്‍റെ ജന്മദിനം.

മക്കളായ ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥ്വിരാജ് സുകുമാരന്‍, മരുമക്കള്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍, കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവര്‍ ചേര്‍ന്നാണ് ഇത്തവണ പിറന്നാള്‍ ആഘോഷമാക്കിയത്. കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്‍റെ ചിത്രങ്ങല്‍ പൃഥ്വിരാജ് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

മല്ലിക സുകുമാരന്‍റെ പിറന്നാള്‍ ആഘോഷം (ETV Bharat)

കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍. അമ്മയ്ക്ക് എപ്പോഴും പതിനാറായിരിക്കട്ടെ എന്നാണ് പൃഥ്വിരാജ് പിറന്നാള്‍ ആശംസിച്ചുകൊണ്ട് കുറിച്ചത്.

പൃഥ്വിരാജ് പങ്കുവച്ച ഈ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

മക്കളും മരുമക്കളും കൊച്ചുമക്കളും പിറന്നാള്‍ ദിനത്തില്‍ കൂടെയുണ്ടാവാറില്ല എന്ന പരിഭവം മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തിനിടെ പങ്കിവച്ചിരുന്നു. അതുകൊണ്ട് തന്നെ കുടുംബം മുഴുവനായും ഇത്തവണ പിറന്നാള്‍ ദിനത്തില്‍ ഒത്തുകൂടിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒരു ചിത്രത്തില്‍ മല്ലികയ്ക്കൊപ്പം ഇരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും. ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് പൃഥ്വിരാജും ഇന്ദ്രജിത്തും ഇരുവരുടെയും മക്കളുമുണ്ട്. മറ്റൊരു ചിത്രത്തില്‍ മല്ലികയുടെ മടിയിലാണ് അലംകൃത ഇരിക്കുന്നത്. വളരെ അപൂര്‍വമായാണ് അലംകൃതയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്തു പങ്കുവയ്ക്കാറുള്ളത്.

1975 ല്‍ 'ഉത്തരായന'ത്തിലൂടെയാണ് മല്ലിക സുകുമാരന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതേ വര്‍ഷം പുറത്തിറങ്ങിയ 'സ്വപ്‌നാടനം' എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും മല്ലിക സ്വന്തമാക്കി.

കന്യാകുമാരി, രാഗം, മദനോത്സവം, തൃഷ്‌ണ, സ്ഥിതി, അമ്മക്കിളിക്കൂട്, മേഘസന്ദേശം, ഛോട്ടാമുംബൈ, തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, പഞ്ചവര്‍ണ തത്ത, ബ്രോ ഡാഡി തുടങ്ങി തൊണ്ണൂര് ചിത്രങ്ങള്ല്‍ മല്ലിക അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും പരസ്യങ്ങളിലും മല്ലിക അഭിനയിച്ചിട്ടുണ്ട്. കോമഡികളും വില്ലന്‍ വേഷങ്ങളിലും മല്ലിക തിളങ്ങിയിട്ടുണ്ട്.

'അവളുടെ രാവുകള്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നടന്‍ സുകുമാരനുമായി മല്ലിക അടുക്കുന്നത്. സീമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നതിന് വേണ്ടി പപ്പുവും സുകുമാരനു കൂടി മല്ലികയെ കാണുകയായിരുന്നു. പിന്നീട് അവളുടെ രാവുകള്‍ മല്ലികയുടെ രാവുകളായി മാറുകയായിരുന്നു.

'കാത്തിരുന്ന നിമിഷം' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് വിവാഹത്തെ കുറിച്ച് ഇരുവരും ആലോചിക്കുന്നത്. വിവാഹം കഴിക്കണോ എന്ന സംശയത്തിലിരിക്കുമ്പോഴാണ് തന്‍റെ പിറന്നാള്‍ ദിനത്തില്‍ സുകുമാരന്‍ മല്ലികയ്ക്ക് ഒരു സമ്മാനം നല്‍കുന്നത്. ആ പൊതിയില്‍ മാലയ്ക്കൊപ്പം ഒരു താലിയുമുണ്ടായിരുന്നു.

മല്ലിക സുകുമാരന്‍ കുടുംബത്തോടൊപ്പം (ETV Bharat)

പിന്നീടാണ് വിവാഹ കാര്യത്തെ കുറിച്ച് വീട്ടുകാരോട് സുകുമാരന്‍ ചോദിക്കുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തങ്ങളുടെ വിവാഹത്തിന് ശേഷമാണ് സിനിമയിലുള്ളവരും സുഹൃത്തുക്കളുമൊക്കെ ഇക്കാര്യം അറിഞ്ഞതെന്ന് മല്ലിക ഒരിടയ്ക്ക് പറയുകയുണ്ടായി.

Also Read:'വന്നോ ഊരൂ തെണ്ടി'; പ്രണവ് മോഹന്‍ലാലിനെ പെരിങ്ങോടരാക്കിയ വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ