തല്ലും തമാശയും പ്രണയവുമൊക്കെയായി 'പരാക്രമം' ടീസര്‍ പുറത്തിറങ്ങി. 'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജുന്‍ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസറാണ് റിലീസായത്. നവംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ കാണിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
രഞ്ജി പണിക്കർ, ജിയോ ബേബി, സംഗീത മാധവൻ, സ്വപ്‌ന പിള്ള, രവി ഖേമു,സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം "വാഴ"ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു.
മില്ലേന്നിയൽ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്, സംഗീതം-അനൂപ് നിരിച്ചൻ,ഗാനരചന- സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ,
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക