കേരളം

kerala

മാക്‌ട ലെജന്‍ഡ് ഓണർ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് - MACTA AWARD TO SREEKUMARAN THAMPI

ശ്രീകുമാരൻ തമ്പി ചലച്ചിത്ര രംഗത്ത് നൽകി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ജൂറി ഐക്യകണ്‌ഠേന അദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിക്കുകയായിരുന്നു.

By ETV Bharat Kerala Team

Published : Jun 28, 2024, 3:48 PM IST

Published : Jun 28, 2024, 3:48 PM IST

MACTA LEGEND HONOUR AWARD  SREEKUMARAN THAMPI  മാക്‌ട ലെജന്‍റ് ഓണർ പുരസ്‌കാരം  ശ്രീകുമാരൻ തമ്പി
Lyricist Sreekumaran Thampi (ETV Bharat)

എറണാകുളം :മാക്‌ട ലെജൻഡ് ഓണർ (Legend Honour) പുരസ്‌കാരം പ്രഖ്യാപിച്ചു. വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പിയാണ് പുരസ്‌കാര ജേതാവ്. ഗാനരചയിതാവ്, സംഗീത സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ പല മേഖലകളിൽ തിളങ്ങുന്ന ശ്രീകുമാരൻ തമ്പി ചലച്ചിത്ര രംഗത്തിനു നൽകിയ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.

ചലച്ചിത്ര രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിനായി മാക്‌ട മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ആണ് ലെജൻഡ് ഓണർ. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. മാക്‌ട ചെയർമാനായ സംവിധായകൻ സിബി മലയിൽ, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

എറണാകുളം ആശിർഭവനിൽ നടന്ന മാക്‌ടയുടെ വാർഷിക പൊതുയോഗത്തിലാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സെപ്‌റ്റംബർ ആദ്യവാരം കൊച്ചിയിൽ നടക്കുന്ന മാക്‌ടയുടെ മുപ്പതാം വാർഷികാഘോഷ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

Also Read: ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി കൽക്കി 2898 എഡി; റെക്കോർഡ് ഓപ്പണിങ്ങുമായി തിയേറ്ററുകളില്‍ കല്‍ക്കി തരംഗം

ABOUT THE AUTHOR

...view details