അൻവർ സാദത്ത്, ഡയാന ഹമീദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിസാമുദ്ദീൻ നാസർ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'അർദ്ധരാത്രി'. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം മാടവനയിൽ ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു ഓട് മേഞ്ഞ പുരാതനമായ വീട്ടിലായിരുന്നു സിനിമയുടെ ആദ്യ ദിന ചിത്രീകരണം.
ഒരു ഹ്യൂമർ പശ്ചാത്തലത്തിൽ കഥ പറയുന്ന കുടുംബ ചിത്രമാണ് 'അർദ്ധരാത്രി'. പരസ്‌പരം പ്രണയിച്ചവര്‍ വിവാഹിതരാവുകയും പിന്നീട് ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളും, സ്വരച്ചേർച്ച ഇല്ലായ്‌മയുമാണ് ചിത്രപശ്ചാത്തലം.
അന്‍വര്‍ സാദത്തിന്‍റെ മൂന്നാമത്തെ ചിത്രമാണ് 'അർദ്ധരാത്രി'. നേരത്തെ മമിത ബൈജുവിനൊപ്പം 'സ്‌കൂൾ ഡയറി' എന്ന ചിത്രത്തിലും അൻവർ സാദത്ത് നായകനായി വേഷമിട്ടിരുന്നു.

അൻവർ സാദത്ത്, ഡയാന ഹമീദ് എന്നിവരെ കൂടാതെ ബിനു അടിമാലി, നാരായണൻകുട്ടി, ചേർത്തല ജയൻ, കലാഭവൻ റഹ്‌മാൻ, കാർത്തിക് ശങ്കർ, അജിത്കുമാർ (ദൃശ്യംഫെയിം) ഷെജിൻ, രശ്‌മി അനിൽ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മസ്‌കറ്റ് മൂവി മേക്കേഴ്‌സിന്‍റെയും ഔറ മൂവിസിന്‍റെയും ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം. സുരേഷ് കൊച്ചിൻ ഛായാഗ്രഹണവും ഉണ്ണികൃഷ്‌ണൻ എഡിറ്റിംഗും നിര്‍വ്വഹിക്കും. ധനുഷ് ഹരികുമാർ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.

കലാസംവിധാനം - നാഥൻ മണ്ണൂർ, കോസ്റ്റ്യൂംസ് - ഫിദ ഫാത്തിമ, മേക്കപ്പ് - ഹെന്ന പർവീൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - മണീസ് ദിവാകർ, അസോസിയറ്റ് ഡയറക്‌ടർ - സജീഷ് ഫ്രാൻസിസ്, അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ് - ആര്യൻ ഉണ്ണി, ആര്യഘോഷ് കെ, എസ് ദേവ് പ്രഭു, കോ പ്രൊഡ്യൂസേഴ്‌സ് - അൻവർ സാദത്ത്, സന്തോഷ് കുമാർ, ബിനു ക്രിസ്‌റ്റഫർ, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ഒലവക്കോട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ മാനേജർ - നൗസൽ നൗസ, സ്‌റ്റിൽസ് ശ്രീരാഗ് കെ വി, ഡിസൈൻസ് - അതുൽ കോൾഡ് ബ്രൂ, പിആർഒ - എം.കെ ഷെജിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.