ETV Bharat / sports

ഇതെല്ലാം ഒരു ഷോ ഓഫ്, ഷമി മകളെ ശ്രദ്ധിക്കുന്നില്ലായെന്ന് മുൻ ഭാര്യയുടെ ആരോപണം - SHAMI EX WIFE ALLEGATIONS - SHAMI EX WIFE ALLEGATIONS

' അവൾ ആഗ്രഹിച്ച ഗിറ്റാറും ക്യാമറയും വാങ്ങിയില്ല. ഷമി ഒരിക്കലും മകളെക്കുറിച്ച് ചിന്തിക്കാറില്ലായെന്ന് ഹസിൻ പറഞ്ഞു.

ഇന്ത്യന്‍ താരം മുഹമ്മദ് ഷമി  മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ  ഹസിൻ ജഹാൻ  മുഹമ്മദ് ഷമിക്കെതിരേ മുൻ ഭാര്യ
മുഹമ്മദ് ഷമിയും മുൻ ഭാര്യ ഹസിൻ ജഹാനും (IANS)
author img

By ETV Bharat Sports Team

Published : Oct 4, 2024, 4:37 PM IST

ന്യൂഡൽഹി: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ ഹസിൻ ജഹാൻ. അടുത്തിടെ മകൾക്കൊപ്പമുള്ള ഷമിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏറെ നാളുകൾക്ക് ശേഷം മകളെ കണ്ടതോടെ ഷമി വികാരാധീനനായി. അതേസമയം ഷമി മകളെ കണ്ടത് വെറും ഷോ ഓഫാണെന്ന് ജഹാന്‍ പ്രതികരിച്ചു.

മകൾ ഐറ ഒരു ഗിറ്റാറും ക്യാമറയും ഷമിയോട് ആവശ്യപ്പെട്ടെങ്കിലും അത് വാങ്ങി നല്‍കിയില്ല. അവളുടെ പാസ്‌പോർട്ടിന്‍റെ കാലാവധി കഴിഞ്ഞതിനാല്‍ പുതിയ പാസ്‌പോർട്ടിന് ഷമിയുടെ ഒപ്പ് വേണം. അതുകൊണ്ടാണ് ഐറ ഷമിയെ കണ്ടത്. മകളുമായി ഷമി ഷോപ്പിങ് മാളിലേക്ക് പോയി. അവിടെ അദ്ദേഹം ബ്രാൻഡഡ് ഷൂകളും വസ്ത്രങ്ങളും വാങ്ങി. ആ കമ്പനിയുടെ സാധനങ്ങൾ വാങ്ങുന്നതിന് ഷമിക്ക് പണം നൽകേണ്ടതില്ല. അതുകൊണ്ടാണ് മകളെ ആ മാളിലേക്ക് കൊണ്ടുപോയത്.

അവൾ ആഗ്രഹിച്ച ഗിറ്റാറും ക്യാമറയും വാങ്ങിയില്ല. ഷമി ഒരിക്കലും മകളെക്കുറിച്ച് ചിന്തിക്കാറില്ലായെന്ന് ഹസിൻ പറഞ്ഞു. ഒരു മാസം മുമ്പാണ് ഷമി ഐറയെ കണ്ടത്. എന്നാൽ പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റും വന്നില്ല. ഇപ്പോൾ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്താണ്? ഹസിൻ ജഹാൻ വിമർശിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മകൾക്കൊപ്പം ചിലവഴിച്ച സന്തോഷ നിമിഷങ്ങൾ വീഡിയോ രൂപത്തിൽ ഷമി പങ്കുവെച്ചു. 'ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ നിന്നെ വീണ്ടും കണ്ടു. ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല ബെബോ,' താരം കുറിച്ചു. 2014ലാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരായത്. 2015ൽ ദമ്പതികൾക്ക് ഐറ ജനിച്ചു. അതിന് ശേഷം ഷമിയും ജഹാനും തമ്മിലുള്ള പ്രശ്‌നം വർധിച്ചു. 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡനക്കേസ് ജഹാൻ നൽകി. നിലവിൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്.

Also Read: ഇത്രയും ആഡംബരമോ; അഫ്‌ഗാന്‍ താരം റാഷിദ് ഖാന്‍ വിവാഹിതനായി - Rashid Khan got married

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.