മലയാളത്തിലെ പ്രശസ്‌ത സംവിധായകനാണ് എം മോഹനൻ. കഥ പറയുമ്പോൾ, അരവിന്ദന്‍റെ അതിഥികൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങൾ. എം.മോഹനൻ സംവിധാനം ചെയ്‌ത ഒരു ജാതി ജാതകം ഇപ്പോൾ തിയേറ്ററുകൾ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്.
നടൻ ശ്രീനിവാസന്‍റെ ഭാര്യ സഹോദരൻ കൂടിയാണ് എം.മോഹനൻ. തന്‍റെ മരുമകനായ ധ്യാൻ ശ്രീനിവാസനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് എം.മോഹനൻ. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ഒരു ജാതി ജാതകം സിനിമയുടെ തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി അടക്കം അഞ്ച് സഹോദരിമാരിലായി നിരവധി മരുമക്കൾ തനിക്ക് ഉണ്ടെന്ന് എം.മോഹനൻ പറഞ്ഞു.
എല്ലാ മരുമക്കളുമായും ഒരു സുഹൃത്തിനെ പോലെയാണ് അവരുടെ ചെറുപ്പകാലം മുതൽ താൻ പെരുമാറായിട്ടുള്ളത് എന്ന് എം.മോഹനൻ പറയുകയുണ്ടായി. എം.മോഹനന്‍റെ മരുമക്കളിൽ ഒരാളായ ധ്യാൻ ശ്രീനിവാസിനെ കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു.
"തന്‍റെ മരുമക്കളിൽ ഏറ്റവും പ്രശസ്‌തനായ വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസനേക്കാൾ ജനപിന്തുണയുണ്ട് ധ്യാനിന്. ഓൺലൈൻ ചാനലുകൾക്ക് നൽകുന്ന പല ഇന്‍റര്‍വ്യൂകളിലും തുറന്നുപറയുന്ന കാര്യങ്ങൾ സത്യമാണ്. പക്ഷേ അതിലൊക്കെ കുറച്ച് നാടകീയ കലരുന്നുണ്ടോ എന്നൊരു സംശയം തനിക്കുണ്ട്. ഒരുപാട് പെണ്ണുകാണൽ ചടങ്ങിന് ശേഷമാണ് ഞാനൊരു വിവാഹം കഴിക്കുന്നത്. പലപ്പോഴും എന്‍റെ പല പെണ്ണുകാണൽ ചടങ്ങിനും ധ്യാനും ഒപ്പമുണ്ടാകും. അന്നയാൾ നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ ആണ് പഠിക്കുന്നത്. പക്ഷേ ധ്യാനിന്‍റെ ചില അഭിപ്രായപ്രകടനങ്ങളിലൂടെ എനിക്കിഷ്‌ടപ്പെട്ട പെണ്ണിനെ പോലും കുടുംബക്കാർ വേണ്ട എന്ന് വച്ചിട്ടുണ്ട്.
എന്‍റെ പെണ്ണുകാണൽ ചടങ്ങിൽ അഭിപ്രായം പറയുന്നത് പലപ്പോഴും ധ്യാൻ ശ്രീനിവാസനായിരുന്നു. പെണ്ണിന് മുടി പോരാ, പൊക്കം കുറവ്, വീടിന് വൃത്തിയില്ല എന്നൊക്കെ ചെറിയ വായിൽ അവൻ അഭിപ്രായം പറയുമായിരുന്നു. ധ്യാനിന്‍റെ അമ്മയും എന്‍റെ സഹോദരിയുമായ വിമല ചേച്ചി ഇവൻ പറയുന്നത് കാര്യമാക്കി എടുക്കും. ഓഹോ അങ്ങനെയാണോ എന്നാൽ ഈ പെൺകുട്ടിയെ മോഹനൻ കല്യാണം കഴിക്കണ്ടേന്ന് ഇത് കേട്ട് വിമല ചേച്ചി പറയും. ഇവൻ ചെറുതാണെങ്കിലും ഇവൻ പറയുന്നത് കേട്ടാൽ ആരും വിശ്വസിച്ചു പോകും. അങ്ങനെ എന്‍റെ പല കല്യാണങ്ങളും ധ്യാൻ മുടക്കിയിട്ടുണ്ട്.
ധ്യാൻ ശ്രീനിവാസൻ ബ്രില്ല്യന്‍റ് ആയ ഒരാളാണ്. എന്തിരൻ സിനിമയിലെ ചിട്ടി റോബോട്ടിനെ പോലെയാണ് ധ്യാൻ. ഇവൻ പഠിക്കുന്ന കാലത്തൊക്കെ സിലബസ് വളരെ പെട്ടെന്ന് പഠിച്ചു തീർക്കും. കല്യാണം കഴിഞ്ഞശേഷം ഞാൻ കുറച്ചു കാലം ശ്രീനി ചേട്ടന്‍റെ വീട്ടിൽ ആണ് താമസിച്ചത്. അപ്പോൾ അവനെ സസൂക്ഷ്‌മം വീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.