കേരളം

kerala

ETV Bharat / entertainment

വെങ്കി അറ്റ്‌ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; ടൈറ്റിൽ ട്രാക്ക് ഡിക്യൂവിന്‍റെ ജന്മദിനത്തിൽ - Lucky Baskhar Movie Update - LUCKY BASKHAR MOVIE UPDATE

ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്‌കർ'ൻ്റെ ടൈറ്റിൽ ട്രാക്ക് ജൂലൈ 28ന്‌ പുറത്തുവിടും. ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനത്തിലാണ് റിലീസ്.

LUCKY BASKHAR MOVIE TITLE TRACK  VENKY ATLURI MOVIE  DULQUER SALMAAN BIRTHDAY  ദുൽഖർ സൽമാൻ ലക്കി ഭാസ്‌കർ
LUCKY BASKHAR MOVIE (ETV Bharat)

By ETV Bharat Kerala Team

Published : Jul 26, 2024, 9:35 PM IST

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്‌കർ'ൻ്റെ ടൈറ്റിൽ ട്രാക്ക് ജൂലൈ 28 ദുൽഖർ സൽമാന്‍റെ ജന്മദിനത്തിൽ പുറത്തുവിടും. സിതാര എൻ്റർടൈമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്‍റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ നാല്‌ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ 7ന് തിയേറ്ററുകളിലെത്തും.

നാഷണൽ അവാർഡ് വിന്നർ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. 'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കർ'.

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ 90 കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. ബാസ്‌ഖർ എന്നാണ് ദുൽഖറിന്‍റെ കഥാപാത്രത്തിന്‍റെ പേര്.

ദുൽഖറിന്‍റെ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, ചിത്ര സംയോജനം: നവിൻ നൂലി, പിആർഒ: ശബരി.

ALSO READ:'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' യൂട്യൂബ് ട്രെൻഡിങ്ങിൽ

ABOUT THE AUTHOR

...view details