കേരളം

kerala

ETV Bharat / entertainment

ആറ് കിടിലന്‍ പടങ്ങളും ഒട്ടനവധി സീരിസുകളും; 2025ല്‍ കാഴ്‌ച വിസ്‌മയങ്ങളുമായി നെറ്റ്‌ഫ്ലിക്‌സ് - NETFLIX INDIAN STREAMING LIST OUT

2025 ഫെബ്രുവരി മൂന്ന് വരെ ലഭ്യമായ വിവരങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

NETFLIX 2025 Release List  INDIAN STREAMING LIST RELEASED  നെറ്റ്ഫ്ലിക്‌സ് 2025 സിനിമകള്‍  NETFLIX 2025 Films And Series
Nayanthara, Keerthy Suresh, Hrithik Roshan, R Madhavan (NETFLIX)

By ETV Bharat Kerala Team

Published : Feb 5, 2025, 10:15 PM IST

ന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിൽ 2025ൽ സ്ട്രീം ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടെയും ലിസ്റ്റ് പുറത്ത്. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങളും വെബ് സീരീസുകളുമാണ് ഈ വർഷം നെറ്റ്ഫ്ലിക്‌സ് ലൈബ്രറിയുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അതിൽ ആറ് സിനിമകളും 13 വെബ് സീരീസുകളും ഉൾപ്പെടുന്നുണ്ട്.

Test (NETFLIX)

ഇവയ്ക്ക്‌ പുറമെ ഒരു ഹ്രസ്വ ചിത്രവും അഞ്ചോളം അൺ സ്ക്രിപ്റ്റഡ് സീരീസുകളും സ്ട്രീം ചെയ്യും. ലൈവായി ഡബ്ല്യൂഡബ്ല്യൂഇയും നെറ്റ്ഫ്ലിക്‌സ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നുണ്ട്. 2025 ഫെബ്രുവരി മൂന്ന് വരെ ലഭ്യമായ വിവരങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Jewel Thief: The Heist Begins (NETFLIX)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സിനിമകളുടെ വിഭാഗത്തിൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് മാധവൻ നായകനായ ആപ് ജൈസ കോയി, യാമി ഗൗതം - പ്രതീക് ഗാന്ധി ടീമിൻ്റെ ധൂം ധാം, സെയ്‌ഫ് അലി ഖാൻ നായകനായ ജുവൽ തീഫ് - ദ ഹെയ്‌സ്റ്റ് ബിഗിൻസ്, ഇബ്രാഹിം അലി ഖാൻ നായകനാകുന്ന നാദാനിയാൻ, മാധവൻ - നയൻതാര ടീമിൻ്റെ ടെസ്റ്റ്, രാജ്‌കുമാർ റാവു നായകനായ ടോസ്‌റ്റർ എന്നിവയാണ്.

Akka (NETFLIX)

കീർത്തി സുരേഷ് - രാധിക ആപ്‌തെ ടീമിൻ്റെ അക്ക, വിക്രമാദിത്യ മോത്‌വാനെയുടെ നേതൃത്വത്തിൽ ഒരുക്കിയ ബ്ലാക്ക് വാറൻ്റ്, എക്‌സൽ മീഡിയ അവതരിപ്പിക്കുന്ന ഡബ്ബ കാർട്ടൽ, സൂപ്പർ ഹിറ്റ് സീരിസ് ഡൽഹി ക്രൈംസ് സീസൺ 3 , ദിവ്യെന്ദു - പുൽകിത് സാമ്രാട്ട് ടീമിൻ്റെ ഗ്ലോറി, ഖാക്കീ - ദി ബംഗാൾ ചാപ്റ്റർ, ഹിറ്റ് സീരിസ് കൊഹ്‌റ സീസൺ 2 , മണ്ടല മർഡർസ്, ഹിറ്റ് സീരിസായ റാണാ നായിഡു സീസൺ 2 , സാരെ ജഹാൻ സെ അച്ഛാ, സൂപ്പർ സുബു, ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദ ബ**ഡിസ് ഓഫ് ബോളിവുഡ്, ദി റോയൽസ്, എന്നിവയാണ് വെബ് സീരീസുകളുടെ ലിസ്റ്റിൽ ഉള്ളത്.

Toaster (NETFLIX)

ഡൈനിങ് വിത്ത് ദ കപൂർസ്, ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 3 , ദി ഗ്രേറ്റ്സ്റ്റ് റിവൽറി - ഇന്ത്യ vs പാകിസ്ഥാൻ, ദ റോഷൻസ്, വീർ ദാസ് ഫൂൾ വോളിയം എന്നിവയാണ് അൺ സ്ക്രിപ്റ്റഡ് ഷോകളുടെ ലിസ്റ്റിൽ നിലവിലുള്ളത്. അനുജ എന്ന ഹ്രസ്വ ചിത്രവും അതിനൊപ്പം ലൈവായി ഡബ്ല്യൂഡബ്ല്യൂഇയും നെറ്റ്ഫ്ലിക്‌സ് ഇന്ത്യയിൽ ഈ വർഷം സ്ട്രീം ചെയ്യും.

'Aap Jaisa Koi' poster. (NETFLIX)

Also Read:ബ്ലോക്ക്ബസ്റ്റർ വിജയം തുടരാൻ ദുൽഖർ സൽമാൻ; സെൽവമണി സെൽവരാജ് ചിത്രം 'കാന്ത' ഫസ്റ്റ് ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details