എറണാകുളം:തീയേറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക് തീരുമാനം ഞെട്ടിച്ചിരിക്കുകയാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ ലിബര്‍ട്ടി ബഷീര്‍. തീരുമാനം മലയാള സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം. പ്രദർശനം തടഞ്ഞുകൊണ്ടുള്ള ഫിയോക്കിന്‍റെ തീരുമാനത്തെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍.
വ്യാഴാഴ്‌ച (ഫെബ്രുവരി 22) മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്‍റെ തീരുമാനം. ഒടിടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ സംഘടനയും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുണ്ടായ കരാർ ലംഘനം സംഭവിച്ചു എന്നുള്ളതായിരുന്നു ഫിയോക്കിന്‍റെ ഭാഗത്ത് നിന്നുള്ള ന്യായീകരണം. പ്രദർശനം തടയുക എന്നുള്ളത് ഒരിക്കലും ഒരു തീയറ്റർ ഉടമയുടെയും വ്യക്തിപരമായ തീരുമാനം അല്ലെന്നും ലിബർട്ടി ബഷീര്‍ പറഞ്ഞു. തീരുമാനത്തിൽ ഉറച്ച് നിൽക്കണമോ എന്നുള്ള വസ്‌തുത ഫെബ്രുവരി 20ന് നടക്കുന്ന ജനറൽ ബോഡി മീറ്റിങ്ങിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
തിയേറ്ററിൽ പടം റിലീസ് ചെയ്‌ത് കഴിഞ്ഞ് 42 ദിവസങ്ങൾക്ക് ശേഷം മാത്രമെ ഒടിടിയിൽ പ്രദർശനം ആരംഭിക്കാവൂ എന്നുള്ളതായിരുന്നു സംഘടനയുടെ തീരുമാനം. എന്നാൽ 28 ദിവസം കഴിയുമ്പോൾ തന്നെ പല ചിത്രങ്ങളും ഒടിടിയിൽ പ്രദർശനം ആരംഭിക്കുന്നു. അതിൽ തെറ്റ് പറയാനും ആകില്ല.