മുബൈ : 71-ാം ലോകസുന്ദരി മത്സരത്തിലെ വിജയായി ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിസ്‌കോവ. നീണ്ട 28 വർഷത്തിന് ശേഷം ഇന്ത്യയിൽ വച്ച് നടന്ന ലോകസുന്ദരി മത്സരത്തിൽ 110-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് പങ്കെടുത്തത്. പോളണ്ടിൻ്റെ മിസ് വേൾഡ് 2022 കരോലിന ബിലാവ്‌സ്‌കയാണ് തൻ്റെ പിൻഗാമിയെ കിരീടമണിയിച്ചത്.
ലെബനനിൻ്റെ യാസ്‌മിന സെയ്‌ടൂനാണ് ഫസ്റ്റ് റണ്ണറപ്പ്. പ്രാഗിലെ ചാൾസ് യൂണിവേഴ്‌സിറ്റിയിൽ നിയമ വിദ്യാർഥിനിയും ടാൻസാനിയയിലെ സോൻ്റ ഫൗണ്ടേഷൻ വൊളണ്ടിയറുമാണ് മിസ് വേൾഡ് 2024 ക്രിസ്റ്റിന പിസ്‌കോവ. മുബൈയിലെ ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്.