ദിയ കൃഷ്‌ണയും അശ്വിന്‍ ഗണേഷും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മകള്‍ ദിയയ്ക്കും അശ്വിനുമൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി എത്തിയിരിക്കുകയാണ് കൃഷ്‌ണ കുമാറും ഭാര്യ സിന്ധു കൃഷ്‌ണ കുമാറും. സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന 'വേട്ടയ്യനി'ലെ 'മനസിലായോ' എന്ന ഗാനത്തിനാണ് തകര്‍പ്പന്‍ ചുവട്. മാത്രമല്ല സിന്ധു കൃഷ്‌ണ കുമാറിന്‍റെ മാസ് എന്‍ട്രിയും അശ്വിന്‍റെയും ദിയയുടെയും പ്രകടനവുമെല്ലാം കാഴ്‌ചക്കാരെ ഏറെ രസിപ്പിക്കുന്നുണ്ട്.
സെപ്റ്റംബര്‍ അഞ്ചിനായിരുന്നു അശ്വിന്‍റെയും ദിയയുടെയും വിവാഹം. ഇപ്പോള്‍ കൃഷ്‌ണ കുമാറും കുടുംബവും ബാലിയിലാണ്. അതിനിടെയാണ് രസകരമായ ഈ റീല്‍ പകര്‍ത്തിയിരിക്കുന്നത്. റീല്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും