കേരളം

kerala

ETV Bharat / entertainment

മുഴുനീളെ ആക്ഷന്‍;വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് ഒന്നിക്കുന്ന 'ബേബി ജോണ്‍' ട്രെയിലര്‍ - BABY JOHN TRAILER OUT

ഡിസംബര്‍ 25 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

KEERTHY SURESH BOLLYWOOD MOVIE  VARUN DHAWAN MOVIE BABY JOHN  ബേബി ജോണ്‍ സിനിമ ട്രെയിലര്‍  കീര്‍ത്തി സുരേഷ് ബോളിവുഡ് സിനിമ
ബേബി ജോണ്‍ പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Dec 9, 2024, 6:53 PM IST

കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'ബേബി ജോണ്‍'. വരുണ്‍ ധവാന്‍റെ നായികയായാണ് കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് ചുവട് വയ്ക്കുന്നത്. കാലിസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഗാനം ഏറെ പ്രേക്ഷക നേടിയിരുന്നു. ഇപ്പോഴിതാ അതി ഗംഭീര ട്രെയിലറാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ആക്ഷനും പ്രണയവുമെല്ലാം കോര്‍ത്തിണക്കിയ ഈ ട്രെയിലര്‍ കണ്ടതോടെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ചിത്രത്തിലുള്ളത്. പോലീസ് വേഷത്തിലാണ് വരുണ്‍ ധവാന്‍ ചിത്രത്തില്‍ എത്തുന്നത്.

ദളപതി വിജയ്, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്‌ത 'തെരി' എന്ന തമിഴ് ചിത്രത്തിൻ്റെ റീമേക്കാണ് ബേബി ജോൺ. ക്രിസ്‌മസ് റിലീസായി ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തും. കിരൺ കൗശിക് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആറ്റ്ലീ തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും പുറത്തിറക്കുന്നത്.

വരുണ്‍ ധവാനും കീര്‍ത്തി സുരേഷിനും പുറമെ പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വരുൺ ധവാന്‍റെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണിത്. ആറ്റ്ലി, കലീസ്,സുമിത് അറോറയാണ് ചിത്രത്തിന്‍റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.

തെലുഗില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു.

ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.

Also Read:ഗ്ലാമറസായി കീര്‍ത്തി സുരേഷ്, അമ്പരപ്പിച്ച് ബോളിവുഡ് അരങ്ങേറ്റം; ബേബി ജോണ്‍ ഗാനം പുറത്ത്

ABOUT THE AUTHOR

...view details