കേരളം

kerala

ETV Bharat / entertainment

'വെളുപ്പിന്‍റെ ശാന്തതയില്‍ മറ്റൊരു മനോഹരമായ വര്‍ഷം'; ജന്‍മ ദിനത്തിലെ കാവ്യയുടെ കുറിപ്പ് വൈറല്‍ - Kavya Madhavan Birthday - KAVYA MADHAVAN BIRTHDAY

40ന്‍റെ പിറന്നാള്‍ നിറവില്‍ കാവ്യ മാധവന്‍. പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലെത്തി കാവ്യ മാധവന്‍. തൂവെള്ള നിറമുള്ള ചുരിദാര്‍ ധരിച്ച് കയ്യില്‍ താമരപ്പൂവുമായാണ് താരം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Kavya Madhavan  Kavya Madhavan shares photos  കാവ്യ മാധവന്‍  കാവ്യ മാധവന്‍ ജന്‍മദിനം
Kavya Madhavan (ETV Bharat)

By ETV Bharat Entertainment Team

Published : Sep 20, 2024, 11:04 AM IST

Updated : Sep 20, 2024, 11:17 AM IST

ജന്‍മ ദിനത്തില്‍ മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് കാവ്യ മാധവന്‍. ഓഫ്‌ വൈറ്റ് നിറമുള്ള ചുരിദാര്‍ ധരിച്ച് കയ്യിലൊരു താമരപ്പൂവും പിടിച്ചുള്ള ചിത്രങ്ങളാണ് കാവ്യ മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം മനോഹരമായൊരു കുറിപ്പും താരം പങ്കുവച്ചു.

'വെളുപ്പിന്‍റെ ശാന്തതയില്‍ മറ്റൊരു മനോഹരമായ വര്‍ഷം ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി.' -ഇപ്രകാരമാണ് കാവ്യ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം കാവ്യയുടെ 40-ാമത് ജന്‍മദിനമായിരുന്നു. ജന്‍മദിനത്തില്‍ കാവ്യയുടെ തന്നെ വസ്‌ത്ര ബ്രാന്‍ഡായ ലക്ഷ്യയുടെ കോസ്റ്റ്യൂമാണ് താരം ധരിച്ചിരിക്കുന്നത്. അനൂപ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. അമല്‍ അജിത് കുമാര്‍ മേക്കപ്പും സ്‌റ്റൈലിംഗും നിര്‍വ്വഹിച്ചു.

നേരത്തെ ഓണത്തിനും കാവ്യ മാധവന്‍ തന്‍റെ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കാവ്യയുടെ കുടുംബ സമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ദിലീപും മീനാക്ഷിയും മഹാലക്ഷ്‌മിയും ഒന്നിച്ചുള്ള ചിത്രമായിരുന്നു താരം പങ്കുവച്ചത്.

2016ലായിരുന്നു നടന്‍ ദിലീപുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞതോടെ കാവ്യ അഭിനയ ജീവിതം ഉപേക്ഷിച്ചിരുന്നു. 2019ല്‍ കാവ്യയ്‌ക്കും ദിലീപിനും മകള്‍ മഹാലക്ഷ്‌മി പിറന്നു.

അതേസമയം കാവ്യ സിനിമയിലേയ്‌ക്ക് തിരിച്ചുവരണമെന്നാണ് ആരാധകരുടെ ആവശ്യം. 2016ല്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'പിന്നെയും' എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Also Read: മീനാക്ഷിക്കൊപ്പം തിളങ്ങി മാമ്മാട്ടി; ഇത് ലക്ഷ്യയുടെ സൂപ്പര്‍ മോഡലുകള്‍, ചിത്രങ്ങള്‍ പുറത്ത് - meenakshi and mammatty photos

Last Updated : Sep 20, 2024, 11:17 AM IST

ABOUT THE AUTHOR

...view details