കേരളം

kerala

ETV Bharat / entertainment

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ - KAVIYOOR PONAMMA CRITICAL CONDITION - KAVIYOOR PONAMMA CRITICAL CONDITION

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് . ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

KAVIYOOR PONNAMMA  KAVIYOOR PONNAMMA HOSPITALIZED  നടി കവിയൂര്‍ പൊന്നമ്മ  മലയാളം സിനിമ കവിയൂര്‍ പൊന്നമ്മ
Kaviyoor Ponnamma (Instagram)

By ETV Bharat Entertainment Team

Published : Sep 19, 2024, 7:43 PM IST

എറണാകുളം: നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കവിയൂര്‍ പൊന്നമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യം വഷളാവുകയായിരുന്നു.

കുറച്ച് കാലമായി അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു ഇവർ. നീണ്ട അറുപതാണ്ട് കൊണ്ട് എഴുന്നൂറില്‍ പരം സിനിമകളാണ് പൊന്നമ്മ അഭിനയിച്ചിട്ടുള്ളത്. 2021 ല്‍ റിലീസ് ചെയ്‌ത ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

ABOUT THE AUTHOR

...view details