കേരളം

kerala

By ETV Bharat Kerala Team

Published : Mar 5, 2024, 8:20 PM IST

ETV Bharat / entertainment

പ്രശസ്‌തിയും പണവും വേണ്ടെന്ന് വയ്ക്കാൻ ശക്തമായ വ്യക്തിത്വവും അന്തസും ആവശ്യം; കങ്കണ റണാവത്ത്

പ്രലോഭനങ്ങൾ ഒരപാടുണ്ടായിട്ടുണ്ട് കാര്യമില്ല. താൻ ഒരിക്കലും വിവാഹ ചടങ്ങുകളിൽ നൃത്തം ചെയ്യില്ലെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്

Kangana Ranaut  Anant Ambnai prewedding bash  Lata Mangeshkar  ബോളിവുഡ് താരം  ലതാ മങ്കേഷ്‌കർ
Kangana Ranaut Takes Sly Dig at Actors Dancing at Anant Ambani's Pre-Wedding Bash

ഹൈദരാബാദ്: തന്‍റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത നടിയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്‍റെ അഭിപ്രായ പ്രകടനത്തിലൂടെ നിരവധി വിവാദങ്ങൾ സൃഷ്‌ടിച്ചിട്ടുള്ള തരാം കൂടിയാണ് കങ്കണ. കഴിഞ്ഞ ദിവസം ആനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന്‍റെ മുന്നോടിയായി നടന്ന ആഘോഷങ്ങളെ കുറിച്ച് താരം നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

അന്തരിച്ച ഗായിക ലതാമങ്കേഷ്‌കറിനെ കുറിച്ചുള്ള ഒരു പത്ര വാർത്തയുടെ തലക്കെട്ട് പങ്കിട്ടുകൊണ്ടാണ് താരം പ്രതികരിച്ചത്. വിവാഹ ചടങ്ങുകളിൽ പെർഫോം ചെയ്യാൻ വിസമ്മതിച്ച ലതാമങ്കേഷ്‌കറിന്‍റെയും തന്‍റെയും നിലപാടിനെ താരതമ്യം ചെയ്‌തുകൊണ്ടായിരുന്നു കങ്കണ പോസ്റ്റ് പങ്കുവച്ചത്.

"അഞ്ച് മില്യൺ ഡോളർ തന്നാലും ഞാൻ വരില്ല: ലതാ മങ്കേഷ്‌കർ വിവാഹങ്ങളിൽ പാടാൻ വിസമ്മതിച്ചപ്പോൾ" എന്ന വാർത്ത തലക്കെട്ടിന്‍റെ സ്ക്രീൻഷോട്ടാണ് കങ്കണ ഷേർ ചെയ്‌ത്. ഞാനും ലതാ ജിയും മാത്രമാണ് ഹിറ്റ് ഗാനങ്ങളുള്ള (ഫാഷൻ കാ ജൽവ, ഗാനി ബാവ്‌ലി ഹോ ഗയി, ലണ്ടൻ തുംക്‌ഡ, സാദി ഗല്ലി, വിജയ് ഭാവ മുതലായവ) രണ്ട് താരങ്ങൾ എന്നും താരം പോസ്റ്റിൽ കുറിച്ചു.

പ്രലോഭനങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് പക്ഷേ കാര്യമില്ല. താൻ ഒരിക്കലും വിവാഹ ചടങ്ങുകളിൽ നൃത്തം ചെയ്യില്ല. അവിശ്വസനീയമാംവിധം ഹിറ്റായ നിരവധി ഐറ്റം ഗാനങ്ങൾ എന്‍റേതായുണ്ട്. അതുകൊണ്ട് തന്നെ അവാർഡ് ദാനവും താൻ വേണ്ടന്നുവച്ചു. അങ്ങനെ പ്രശസ്‌തിയും പണവും വേണ്ടെന്ന് വയ്ക്കാൻ ശക്തമായ വ്യക്തിത്വവും അന്തസും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാൾക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണമെന്നും കങ്കണ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ലോകമെമ്പാടുമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത അംബാനി കുടംബത്തിലെ വിവാഹ ആഘോഷത്തിന് തൊട്ടു പിന്നാലെയാണ് കങ്കണയുടെ പോസ്റ്റ്. ബോളിവുഡിലെ മിന്നും താരങ്ങൾ അണിനിരന്ന വിവാഹ ചടങ്ങിൽ ബിൽഗേറ്റ്സും മാർക്ക് സക്കർബർഗും ഉൾപ്പെടെ ലോകത്തെ വിവിധ മേഖലകളിലെ പ്രമുഖരും എത്തിയിരുന്നു. അതേസമയം ഇതാദ്യമായല്ല കങ്കണ വിവാഹ ചടങ്ങുകളിൽ അഭിനയിക്കുന്നതിനെതിരെ സംസാരിക്കുന്നത്.

ABOUT THE AUTHOR

...view details