ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസ താരം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ആരാധകർക്ക് സന്തോഷവാർത്ത. താരം ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങി വരുന്നു. ഇന്‍റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിന്‍റെ (ഐഎംഎൽ) ഉദ്ഘാടന പതിപ്പിലായിരിക്കും മാസ്റ്റർ ബ്ലാസ്റ്റർ ബാറ്റേന്തുക. ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സച്ചിൻ. ഈ വർഷം അവസാനം മുംബൈ, ലഖ്‌നൗ, റായ്‌പൂര്‍ എന്നീ മൂന്ന് വേദികളിലായാണ് മത്സരം നടക്കുക.
ടി20 ഫോർമാറ്റിലാണ് ഇന്‍റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് സംഘടിപ്പിക്കുന്നത്. ആറ് ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. സ്‌പോർട്‌സ് മാനേജ്‌മെന്‍റ് കമ്പനിയായ പിഎംജി സ്‌പോർട്‌സ്, സ്‌പോർട്‌ഫൈവ് എന്നിവയുമായി സഹകരിച്ചാണ് ലീഗ് സംഘടിപ്പിക്കുന്നത്. സച്ചിനെ കൂടാതെ മറ്റ് നിരവധി ഇതിഹാസ ക്രിക്കറ്റ് താരങ്ങളും ലീഗിൽ കളിക്കുന്നുണ്ട്. സച്ചിന്‍റേയും സുനിൽ ഗവാസ്‌കറിന്‍റേയും ആശയമാണ് മാസ്റ്റേഴ്‌സ് ലീഗിന്‍റെ അടിത്തറ.
SACHIN TENDULKAR WILL BE BACK ON FIELD.
— Mufaddal Vohra (@mufaddal_vohra) September 30, 2024
- Tendulkar set to feature in the inaugural edition of 'International Masters League' starting later this year.
India, Australia, South Africa, West Indies, England and Sri Lanka to participate. pic.twitter.com/7x6IczJNs1
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആറ് രാജ്യങ്ങഴാണ് ലീഗില്‍ മാറ്റുരയ്‌ക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ലീഗിന്‍റെ കമ്മീഷണറായി സുനിൽ ഗവാസ്‌കറെ നിയമിച്ചു. ഇന്‍റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിന്‍റെ ഷെഡ്യൂളും ടീമും ഉടൻ പ്രഖ്യാപിക്കും. ഏകദിന ക്രിക്കറ്റിൽ നിന്ന് 2012 ഡിസംബർ 23നാണ് സച്ചിൻ ടെണ്ടുൽക്കര്‍ വിരമിച്ചത്. 2013 നവംബർ 17ന് ടെസ്റ്റിൽ നിന്നും താരം പാഡഴിച്ചു.
Also Read: വനിതാ ടി20 ലോകകപ്പിന് ഒക്‌ടോബര്‍ മൂന്നിന് യുഎഇയില്‍ തുടക്കമാകും - Womens T20 World Cup