കേരളം

kerala

ETV Bharat / entertainment

കങ്കണയുടെ 'എമര്‍ജന്‍സി' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു - EMERGENCY MOVIE RELEASE DATE

ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവിലാണ് കങ്കണയുടെ 'എമര്‍ജന്‍സി' സിനിമയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിക്കുന്നത്.

KANGANA RANAUT  KANGANA RANAUT EMERGENCY MOVIE  കങ്കണ റണൗട്ട് സിനിമ  എമര്‍ജന്‍സി സിനിമ റിലീസ് തിയതി
എമര്‍ജസി സിനിമ പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 18, 2024, 4:47 PM IST

കങ്കണ റണൗട്ട് സംവിധാനം ചെയ്‌ത് നായികയായി എത്തുന്ന ചിത്രമായ 'എമര്‍ജന്‍സി' റിലീസ് തിയതി പ്രഖ്യാപിച്ചു. 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി കങ്കണ റണൗട്ട് എക്‌സ് പോസ്‌റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തിയതിയും പുറത്തു വിട്ടിരിക്കുകയാണ് താരം. കങ്കണയുടെ ഔദ്യോഗക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് റിലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.

2025 ജനുവരി 17 ന് ആഗോള റിലീസായാണ് എമര്‍ജന്‍സി തിയേറ്ററുകളിലേക്ക് എത്തുന്നത്.. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്‌സാണ്. മണികര്‍ണിക ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സിയാണ് താരത്തിന്‍റെ ആദ്യ സംവിധാന ചിത്രം. ചിത്രത്തിന്‍റെ കഥയും കങ്കണയുടേതാണ്. റിതേഷ് ഷായാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങള്‍ വരുത്താനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം സിനിമ തിയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനപരിശോധന കമ്മിറ്റി അറിയിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിന്‍റെ പുന:പരിശോധന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്‌റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'എമര്‍ജന്‍സി'യുടെ റിലീസിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുമായി നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്‌ത ശേഷം എമര്‍ജന്‍സി സിനിമ റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ് റിവിഷന്‍ കമ്മിറ്റി നിര്‍ദേശിച്ചതായി ബോംബെ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

1975 ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയാണ് കങ്കണ 'എമര്‍ജന്‍സി' സിനിമ സംവിധാനം ചെയ്‌തത്. കങ്കണ തന്നെയാണ് ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നത്.

സെപ്റ്റംബര്‍ ആറിനായിരുന്നു ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. സെന്‍സര്‍ ലഭിക്കുന്നത് ഒഴികെ ബാക്കി എല്ലാ ജോലികളും പൂര്‍ത്തിയായിരുന്നു. ചിത്രം റിലീസിന് ഒരുങ്ങുമ്പോഴാണ് സിഖ് സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. സിനിമ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകളും ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡന്‍റ് ഹര്‍ജീനന്ദര്‍ സിങ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ചതോടെ ചിത്രത്തിന്‍റെ പ്രദര്‍ശനാനുമതി അനിശ്ചിതത്വത്തിലാവുകയായിരുന്നു.

ഇതേ തുടര്‍ന്ന്ചി ത്രത്തിന്‍റെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും തിരിച്ചടിയായതോടെ റിലീസ് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.

Also Read:ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി;കങ്കണയുടെ 'എമര്‍ജന്‍സി' റിലീസ് ഉടന്‍ പ്രഖ്യാപിക്കും

ABOUT THE AUTHOR

...view details