കേരളം

kerala

ETV Bharat / entertainment

ഇവനല്ലാതെ വേറാര്! ജൂനിയർ എൻടിആറിന്‍റെ 'ദേവര'യിലെ 'ഫിയര്‍ സോങ്' പുറത്ത് - Devara Part 1 first song out

അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ച ഗാനം മികച്ച പ്രതികരണം നേടുകയാണ്. ദേവര പാർട്ട്- 1 ഒക്‌ടോബര്‍ 10ന് തിയേറ്ററുകളിൽ എത്തും.

ANIRUDH RAVICHANDER MUSICAL  DEVARA PART 1 RELEASE  JANHVI KAPOOR WITH JR NTR  ജൂനിയർ എൻടിആർ ദേവര ഫിയര്‍ സോങ്
Devara Part 1 Fear Song (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 20, 2024, 1:05 PM IST

കൊരട്ടല ശിവയും ജൂനിയർ എൻടിആറും കൈകോർക്കുന്ന ചിത്രം 'ദേവര പാര്‍ട്ട്‌ 1'ലെ ആദ്യ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യന്‍ തരംഗമായ അനിരുദ്ധ് സംഗീതം നല്‍കിയ 'ഫിയര്‍ സോങ്' ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മലയാളം ഉൾപ്പടെ വിവിധ ഭാഷകളിലായാണ് ഗാനം പുറത്തിറങ്ങിയത്.

ഗാനത്തിന്‍റെ തെലുഗു, ഹിന്ദി, തമിഴ് വേര്‍ഷനുകള്‍ സംഗീത സംവിധായകനായ അനിരുദ്ധ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ്‌ വെങ്കിയാണ് മലയാളം, കന്നഡ വേര്‍ഷനുകള്‍ ആലപിച്ചിരിക്കുന്നത്. തെലുഗുവില്‍ രാമജോഗയ്യ ശാസ്‌ത്രി, തമിഴില്‍ വിഷ്‌ണു എടവന്‍, ഹിന്ദിയില്‍ മനോജ്‌ മുന്‍തഷിര്‍, മലയാളത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്‌ണന്‍, കന്നഡയില്‍ വരദരാജ് ചിക്കബല്ലപുര എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാത്ത മികച്ചൊരു ഗാനം തന്നെയാണ് ഫിയര്‍ സോങ് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

വലിയ ബജറ്റില്‍ ഒരുക്കുന്ന ദേവര രണ്ടു ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ഒന്നാം ഭാഗം ഈ വർഷം ഒക്‌ടോബര്‍ 10ന് തിയേറ്ററുകളിൽ എത്തും. കൊരട്ടല ശിവയും ജൂനിയർ എൻടിആറും ജനതാഗാരേജിന് ശേഷം വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്‌ഫ് അലി ഖാനും ദേവരയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി ശ്രദ്ധേയരായ അഭിനേതാക്കളും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന ദേവര നിർമിക്കുന്നത് യുവസുധ ആർട്‌സ് എന്‍ടിആര്‍ ആര്‍ട്‌സ് ബാനറുകളിൽ സുധാകർ മിക്കിലിനേനി, കൊസരാജു ഹരികൃഷ്‌ണ എന്നിവർ ചേർന്നാണ്. നന്ദമൂരി കല്യാണ്‍ റാം ആണ് ഈ ചിത്രം പ്രേക്ഷകർക്ക് മുൻപാകെ അവതരിപ്പിക്കുന്നത്.

രത്നവേലു ഐഎസ്‌സിയാണ് ദേവരയുടെ ഛായാഗ്രാഹകൻ. ശ്രീകര്‍ പ്രസാദ് ചിത്രത്തിന്‍റെ ചിത്രസംയോജനവും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനർ : സാബു സിറിള്‍, പിആര്‍ഒ : ആതിര ദില്‍ജിത്ത്.

ALSO READ:'ഹെഡ്‌ഹണ്ടിങ് ടു ബീറ്റ്‌ബോക്‌സിങ്'; എആർ റഹ്‌മാന്‍റെ മ്യൂസിക്കൽ ഡോക്യുമെന്‍ററിയുടെ ഫസ്റ്റ് ലുക്കും ട്രെയിലറും പുറത്ത്

ABOUT THE AUTHOR

...view details