കേരളം

kerala

ETV Bharat / entertainment

ജയരാജ് ചിത്രത്തിൽ പുതിയ ഗാനവുമായി ജോയ് തമലം; പ്രേക്ഷക ശ്രദ്ധ നേടി 'ജാദൂ' - JOY THAMMALAM NEW SONG RELEASE

ജാദൂ എന്ന് തുടങ്ങുന്ന ഗാനം നിരവധി പേർ ഇതിനോടകം യുട്യൂബിൽ കണ്ടു കഴിഞ്ഞു..

JAYARAJ MOVIE SHANTHAMEERATHRIYIL  LYRICIST JOY THAMMALAM  JOY THAMMALAM SONGS  JAADOO SONG SHANTHAMEERATHRIYIL
Jaadoo Song Poster (ETV Bharat)

By ETV Bharat Kerala Team

Published : Jan 17, 2025, 8:25 PM IST

ന്മയുള്ള ലോകമേ എന്ന പാട്ടിലൂടെ ഏവരുടെയും ശ്രദ്ധ നേടിയ എഴുത്തുകാരനാണ് ജോയ് തമലം. ജയരാജിന്‍റെ 'ശാന്തമീ രാത്രിയിൽ' എന്ന ചിത്രത്തിലെ ഗാനവുമായാണ് ജോയ് തമലം പുതുതായി എത്തിയിരിക്കുന്നത്. 'ജാദൂ' എന്ന് തുടങ്ങുന്ന ഗാനം നിരവധി പേർ ഇതിനോടകം യുട്യൂബിൽ കണ്ടു കഴിഞ്ഞു.

ജാസി ഗിഫ്‌റ്റാണ് പാട്ടിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നൽകുന്നതാണ് ചിത്രം. എസ്‌തർ അനിൽ, രാഹുൽ, സിദ്ദാർഥ് ഭരതന്‍, കൈലാസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

യുകെയിലെ ഒരു കൂട്ടം ഇന്ത്യൻ വിദ്യാർഥികൾ ഒരു വൃദ്ധ സ്ത്രീയുടെ 1970 കളിലെ പ്രണയകഥ കണ്ടെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ജോയ് തമലത്തിന്‍റെ 37-ാ മത് ചിത്രമാണിത്. പത്താം ക്ലാസിൽ പഠിക്കുമ്പോള്‍ ആദ്യ പുസ്‌തകം എഴുതിയ ജോയ് തമലം 13 പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ആശാന്‍ പുരസ്‌കാരം, സർക്കാരിന്‍റെ യുവജനക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ വിവേകനന്ദ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ജാസി ഗിഫ്‌റ്റിന്‍റെ 'ലീഡർ' ആണ് ആദ്യ സിനിമ. പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്‌കറിനൊപ്പം നിരവധി ആൽബങ്ങള്‍ ചെയ്‌തിട്ടുണ്ട്. ബാലഭാസ്‌കറിന്‍റെ അവസാന സിനിമയിലും ജോയ് പാട്ടെഴുതി.

എഴുതിയ നിരവധി ഗാനങ്ങള്‍ ഹിറ്റ് ലിസ്‌റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. കാക്കിപ്പട ഉള്‍പ്പെടെ നിരവധി സിനിമകളിൽ മുന്‍പും ജാസി ഗിഫ്‌റ്റിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

Also Read:ഈ ഭൂതത്തിന് തിയേറ്റര്‍ വിറപ്പിക്കാനായില്ല, കുട്ടികളെ പേടിപ്പിക്കാന്‍ ഇനി വീടുകളിലേക്ക് എത്തുന്നു..

ABOUT THE AUTHOR

...view details