കേരളം

kerala

ETV Bharat / entertainment

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ജോഷി ജോസഫിന്‍റെ സാക്ഷിമൊഴി എടുക്കും - Joshy Joseph s testimony

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ജോഷി ജോസഫിന്‍റെ സാക്ഷിമൊഴി ഇന്ന് രേഖപ്പെടുത്തും.

SEXUAL ASSAULT CASE AGAINST RANJITH  TESTIMONY OF JOSHY JOSEPH  സംവിധായകൻ രഞ്ജിത്ത്  ജോഷി ജോസഫ്
Joshy Joseph & Ranjith (ETV Bharath)

By ETV Bharat Entertainment Team

Published : Aug 29, 2024, 5:51 PM IST

Updated : Aug 30, 2024, 9:03 AM IST

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ഇന്ന് സാക്ഷിമൊഴി രേഖപ്പെടുത്തും. സംവിധായകൻ ജോഷി ജോസഫിന്‍റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം എടുക്കുക. പരാതിക്കാരിയായ ബംഗാളി നടി പ്രധാന സാക്ഷി പറഞ്ഞിരുന്നത് ജോഷി ജോസഫിനെയാണ്.

എറണാകുളത്തെ തമ്മനത്തുള്ള ജോഷി ജോസഫിന്‍റെ വീട്ടിലെത്തി അന്വേഷണസംഘം വൈകിട്ടോടെ മൊഴി രേഖപ്പെടുത്താനാണ് സാധ്യത. സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. തുടർന്ന് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്‌ത 'പാലേരി മാണിക്യം' സിനിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന ആരോപണത്തിലാണ് കേസെടുത്തത്. ആദ്യം തൻ്റെ കയ്യിൽ സ്‌പർശിക്കുകയും, പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ എൻ്റെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കൈ നീട്ടാൻ ശ്രമിക്കുകയും ചെയ്‌തു. അദ്ദേഹത്തിൻ്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചർച്ചയല്ലെന്നും ലൈംഗിക ഉദ്ദേശമാണെന്നും മനസിലാക്കിയ താൻ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു എന്നുമാണ് നടി പരാതിയില്‍ പറഞ്ഞത്.

കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് തനിക്കുണ്ടായ കയ്‌പ്പേറിയ അനുഭവം പങ്കുവച്ചിരുന്നു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനാൽ ജോഷി ജോസഫിൻ്റെ സഹായം തേടാൻ നിർബന്ധിതയായി. പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശി എന്ന നിലയിൽ, കുറ്റകൃത്യം നടന്ന സമയത്ത് ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 354 & 354 ബി പ്രകാരമുള്ള കുറ്റത്തിന് രഞ്ജിത്തിനെതിരെ നടപടിയുമായി മുന്നോട് പോകാൻ കഴിഞ്ഞില്ല.

ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നറിയപ്പെടുന്ന കേരള ഹൈക്കോടതിയിലെ ഒരു മുൻ ജഡ്‌ജിയുടെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങളിലൂടെ എൻ്റെ അനുഭവം പങ്കിടാൻ തനിക്ക് അവസരമുണ്ടായി. രഞ്ജിത്ത് ഔദ്യോഗിക സ്ഥാനം വഹിക്കുന്നതിനാൽ ഇത് സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ചതായി മനസിലാക്കുന്നു. ഒരു കുറ്റകൃത്യം രജിസ്‌റ്റർ ചെയ്യുന്നതിന് രേഖാമൂലമുള്ള പരാതി ആവശ്യമാണെന്ന് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നുള്ള ചില അഭിപ്രായങ്ങളും ശ്രദ്ധയിൽപ്പെട്ടു.

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് താൻ പറഞ്ഞതു പോലെ, രേഖാമൂലമുള്ള പരാതി ഒരു മുൻവ്യവസ്ഥയല്ല. രേഖാമൂലമുള്ള പരാതി അനിവാര്യമാണെന്ന് കേരളത്തിലെ അധികൃതർ സ്വീകരിച്ച പൊതുനിലപാട് പരിഗണിച്ചാണ് പരാതി നൽകിയതെന്നായിരുന്നു നടി വ്യക്തമാക്കിയത്.

Also Read: 'ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി, മദ്യം നല്‍കി വിവസ്‌ത്രനാക്കി'; രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് - Man Files Case Against Ranjith

Last Updated : Aug 30, 2024, 9:03 AM IST

ABOUT THE AUTHOR

...view details