കേരളം

kerala

ETV Bharat / entertainment

ഇതൊരൊന്നൊന്നര പണിതന്നെ; ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന 'പണി' ട്രെയിലര്‍

നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പണി'. ഒക്‌ടോബര്‍ 24 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

By ETV Bharat Entertainment Team

Published : 5 hours ago

PANI TRAILER RELEASE  JOJU GEORGE MOVIE PANI  ജോജു ജോര്‍ജ് പണി സിനിമ  പണി സിനിമ ട്രെയിലര്‍
PANI TRAILER RELEASE (ETV Bharat)

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി'. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹെവി ആക്ഷന്‍ ഫാമിലി എന്‍റര്‍ടൈനറായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

ജോജു തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഒരു മാസ് ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു , പാത്തു, പപ്പു പ്രൊഡക്ഷന്‍സിന്‍റെയും എഡി സ്‌റ്റുഡിയോസിന്‍റെയും, ശ്രീഗോകുലം മൂവിസിന്‍റെയും ബാനറില്‍ ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ഒക്‌ടോബര്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

തൃശൂര്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള സംഘര്‍ഷവും ചിത്രത്തില്‍ പറയുന്നുണ്ട്. അഭിനയ ആണ് സിനിമയില്‍ ജോജുവിന്‍റെ നായികയായി എത്തുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

യഥാർഥ ജീവിതത്തിൽ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ് അഭിനയ. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്.സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത്ത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം 110 ദിവസത്തോളമായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍ നിര ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

എഡിറ്റർ - മനു ആന്‍റണി, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോഷൻ എൻ.ജി, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, സ്‌റ്റണ്ട് - ദിനേശ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പിആർഒ - ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്‍റർടെയിന്‍മെന്‍റ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:മുട്ടന്‍ പണി വരുന്നുണ്ട്; ജോജു ജോർജിന്‍റെ പണി അപ്‌ഡേറ്റ്

ABOUT THE AUTHOR

...view details