കേരളം

kerala

ETV Bharat / entertainment

ജിയോ ബേബി നായകനായി 'സ്വകാര്യം സംഭവബഹുലം', നായിക ഷെല്ലി; മോഷൻ പോസ്റ്റർ പുറത്ത് - Swakaryam Sambhavabahulam

അന്നു ആന്‍റണിയും പ്രധാന വേഷത്തിലുള്ള 'സ്വകാര്യം സംഭവബഹുലം' മെയ് 31ന് തിയേറ്ററുകളിലേക്ക്

JEO BABY AS HERO  JEO BABY SHELLY KISHORE MOVIE  സ്വകാര്യം സംഭവബഹുലം സിനിമ  SWAKARYAM SAMBHAVABAHULAM UPDATES
Swakaryam Sambhavabahulam

By ETV Bharat Kerala Team

Published : Apr 29, 2024, 8:42 AM IST

സംവിധായകൻ ജിയോ ബേബി നായകനായി പുതിയ ചിത്രം വരുന്നു. നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'സ്വകാര്യം സംഭവബഹുലം' എന്ന ചിത്രത്തിലാണ് ജിയോ ബേബി നായകനായി എത്തുന്നത്. ഷെല്ലി നായികയാകുന്ന ഈ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു.

എൻ ടെയിൽസ് സ്റ്റുഡിയോസിന്‍റെ ബാനറിലാണ് 'സ്വകാര്യം സംഭവബഹുലം' അണിയിച്ചൊരുക്കിയത്. എൻ ടെയിൽസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രത്തിന്‍റെ നിർമാണം. ഫാമിലി ത്രില്ലർ ജോണറിൽ എത്തുന്ന 'സ്വകാര്യം സംഭവബഹുലം' സിനിമയിൽ അന്നു ആന്‍റണി, അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ 'സ്വകാര്യം സംഭവബഹുലം' മെയ് 31ന് തിയേറ്ററുകളിൽ റിലീസിനെത്തും. രാകേഷ് ധരനാണ് ഈ സിനിമയുടെ ഛായഗ്രാഹകൻ. എഡിറ്റിങ് നീരജ് കുമാറും നിർവഹിച്ചിരിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് സംഗീതം പകകന്നത് സിദ്ധാർഥ പ്രദീപാണ്. 'സരിഗമ' ആണ് ഈ സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ആർട്ട് - അരുൺ കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ - ജയേഷ് എൽ ആർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ് അംബുജേന്ദ്രൻ, അസിസ്റ്റൻ്റ് ഡയറക്‌ടർമാർ - വിഷ്‌ണു വിജയൻ ഇന്ദിര, അഭിഷേക് ശശികുമാർ, ശ്രേയസ് ജെ എസ്, കളറിസ്റ്റ് - ശ്രീധർ വി, സൗണ്ട് ഡിസൈൻ - സന്ദീപ് കുറിശ്ശേരി, മേക്കപ്പ് - ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ് - അശോകൻ ആലപ്പുഴ, സ്റ്റിൽസ് - ജഗത് ചന്ദ്രൻ, ഡിസൈൻസ് - വിവേക് വിശ്വനാഥ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:കാണികളിൽ ഭയം നിറയ്‌ക്കാൻ അവർ വരുന്നു; ബിഹൈൻഡ് ടീസർ പുറത്ത്

ABOUT THE AUTHOR

...view details