കേരളം

kerala

ETV Bharat / entertainment

പീഡനക്കേസ്: 'മുൻകൂർ ജാമ്യം അനുവദിക്കണം'; ഹൈക്കോടതിയെ സമീപിച്ച് ജയസൂര്യയും ബാബുരാജും - jayasurya and actor baburaj - JAYASURYA AND ACTOR BABURAJ

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയസൂര്യയും ബാബുരാജും ഹൈക്കോടതിയെ സമീപിച്ചു. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് ജയസൂര്യ. കസ്റ്റഡിയില്‍ എടുക്കേണ്ടതില്ലെന്നും താരം.

ACTOR JAYASURYA  ACTOR BABURAJ  ജയസൂര്യ നടന്‍  മലയാള സിനിമ
Baburaj And Jayasurya (ETV Bharat)

By ETV Bharat Entertainment Team

Published : Sep 11, 2024, 7:57 PM IST

എറണാകുളം: പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നടന്മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയെ സമീപിച്ചു. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറയുന്നു. വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ലെന്നും നടന്‍ പറഞ്ഞു.

ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്‌തിട്ടുമില്ല. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്‌റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്. ജൂനിയ‍ർ ആർടിസ്‌റ്റിന്‍റെ പരാതിയിലാണ് നടന്‍ ബാബുരാജിനെതിരെ കേസെടുത്തിട്ടുള്ളത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ബാബുരാജിന്‍റെ ഇരുട്ടുകാനത്തുളള റിസോർട്ടിൽ വച്ചും ആലുവയിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പെൺകുട്ടി ബാബുരാജിന്‍റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു.

Also Read:ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

ABOUT THE AUTHOR

...view details