ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമ മേഖലയില്‍ ഉണ്ടായ ആരോപണങ്ങൾ സിനിമ മേഖലയെ തകർക്കുമെന്ന് തോന്നുന്നില്ലെന്ന് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്‌റ്റ്. ഇത് സിനിമ മേഖലയ്‌ക്കെതിരായ ആക്രമണമായി തോന്നുന്നില്ലന്നും ജാസി ഗിഫ്റ്റ് വ്യക്തമാക്കി.
അതേസമയം, സിനിമ മേഖലയിൽ ഉയർന്ന ആരോപണങ്ങളിൽ വേണ്ട തരത്തിൽ അന്വേഷണം നടക്കണമെന്നും ജാസി ഗിഫ്റ്റ് ആവശ്യപ്പെട്ടു. സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടോ എന്നതിനെ കുറിച്ചും ജാസി ഗിഫ്‌റ്റ് പ്രതികരിച്ചു.