കേരളം

kerala

ETV Bharat / entertainment

'ഹാപ്പി ബര്‍ത്ത്ഡേ തങ്കം''; ജാന്‍വി കപൂറിന് പിറന്നാള്‍ ആശംസിച്ച് 'ദേവര' ടീം - എൻടിആർ

ജാൻവി കപൂറിന് ജന്മദിനാശംസകൾ നേർന്ന് ദേവര ടീം. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ദേവര ടീം തങ്ങളുടെ നായികയ്ക്ക് ആശംസകൾ അര്‍പ്പിച്ചത്.

Devara Team Wishes Janhvi Kapoor  Janhvi Kapoor  Devara film  എൻടിആർ  ജാന്‍വി കപൂർ
Devara Team Wishes Janhvi Kapoor On Her Birthday

By ETV Bharat Kerala Team

Published : Mar 6, 2024, 5:09 PM IST

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവരയിലെ നായികയായ ജാന്‍വി കപൂറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ദേവര ടീം. സോഷ്യല്‍ മീഡിയയിലൂടെയാണ് ദേവര ടീം തങ്ങളുടെ നായികയ്ക്ക് ആശംസകൾ അര്‍പ്പിച്ചത്. ഞങ്ങളുടെ സ്വന്തം 'തങ്കം' ജാന്‍വി കപൂറിന് പിറന്നാളാശംസകള്‍' എന്ന കുറിപ്പോടുകൂടി ചിത്രത്തിലെ ജാന്‍വിയുടെ ലുക്ക് പുറത്തുവിട്ടുകൊണ്ടുള്ള പോസ്‌റ്ററും ടീം പോസ്‌റ്റ് ചെയ്‌തിരുന്നു.

ജാന്‍വിയുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണ് ദേവര. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഒന്നാം ഭാഗം 2024 ഒക്‌ടോബര്‍ 10 ന് റിലീസാവും. ചിത്രത്തിന്‍റെ നേരത്തെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരമായ സെയ്‌ഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്‌നവേലു ഐ എസ് സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ : ശ്രീകര്‍ പ്രസാദ്. പി ആര്‍ ഒ: ആതിര ദില്‍ജിത്ത്

രാം ചരൺ-ബുച്ചി ബാബു സന ചിത്രം 'ആര്‍സി 16'യില്‍ നായികയായി ജാൻവി കപൂർ :തെലുഗു സൂപ്പർ താരം രാം ചരൺ തേജയുടെ പുതിയ ചിത്രമായ ആര്‍സി 16 (RC16) ൽ നായികയായി ജാൻവി കപൂർ (Ram Charan new movie with Janhvi Kapoor). ഉപ്പേന എന്ന ബ്ലോക്ക്ബസ്‌റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പമാണ് രാം ചരണിന്‍റെ അടുത്ത ചിത്രം. ആര്‍സി 16 എന്നാണ് ഈ ചിത്രത്തിന് താത്‌ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ഒരു പാൻ ഇന്ത്യ എന്‍റർടെയ്‌നർ ആക്കാനുള്ള സാർവത്രിക അപ്പീലോട് കൂടിയ ശക്തമായ ഒരു തിരക്കഥയാണ് സംവിധായകൻ ഈ ചിത്രത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്‍റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ജാൻവി കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.

ജാൻവിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ വാർത്ത പുറത്തുവിടുന്നത്. രാം ചരണും ജാൻവി കപൂറും ഒരുമിച്ച് കൊണ്ട് മികച്ച ജോഡി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഓസ്‌കർ അവാർഡ് ജേതാവ് എ ആർ റഹ്‌മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പി ആർ ഒ - ശബരി

ALSO READ : ഐശ്വര്യ റായിക്ക് ആദരവുമായി മിസ് വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സിനിയുടെ പ്രകടനം: അടുത്ത ബോളിവുഡ് താരമെന്ന് ആരാധകർ

ABOUT THE AUTHOR

...view details