എറണാകുളം: മുനമ്പത്ത് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ നടപടി ചോദ്യം ചെയ്‌തുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്‌ജി പിന്മാറി. ജസ്‌റ്റിസ് സിഎസ് ഡയസാണ് പിന്മാറിയത്. ഹർജി മറ്റൊരു ബെഞ്ച് നാളെ (ജനുവരി 24) പരിഗണിക്കും.
വഖഫ് സംരക്ഷണ വേദിയാണ് ഹർജിക്കാർ. ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. യൂണിയൻ ലിസ്‌റ്റിൽ ഉൾപ്പെടുന്നതാണ് വഖഫ് ബോർഡ്. അതിനാൽ അനുബന്ധ നിയമനിർമാണവും മറ്റും കേന്ദ്ര സർക്കാരിന്‍റെ അധികാര പരിധിയിലുള്ളതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അധികാര പരിധി മറികടന്ന് സംസ്ഥാന സർക്കാർ നടത്തിയ ജുഡീഷ്യൽ കമ്മിഷൻ നിയമനം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും, നിയമന ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി.
Also Read: മുനമ്പം വഖഫ് ഭൂമി: സമരം ശക്തമാക്കുമെന്ന് ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍