ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''ജയ് ഗണേഷ്" എന്ന ചിത്രത്തിന്‍റെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി (Jai Ganesh movie lyrical video released). "നേരം ഈ കണ്ണുകൾ നനയും..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ശങ്കർ ശർമ്മ സംഗീതം പകർന്ന് ആർസിയുടെ രചനയിൽ പിറന്നതാണ് ഗാനം.
മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമെന്ന പ്രത്യേകതയും ജയ് ഗണേഷിനുണ്ട്. ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സർവൈവർ ത്രില്ലറിന്‍റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.