കേരളം

kerala

ETV Bharat / entertainment

കോക്കേഴ്‌സ് ഫിലിംസിന്‍റെ രണ്ടാം വരവ് ; കുറിയ്ക്കുശേഷം ഇന്ദ്രജിത്തിന്‍റെ 'മാരിവില്ലിൻ ഗോപുരങ്ങള്‍'

ഇന്ദ്രജിത്തിനൊപ്പം വിന്‍സി അലോഷ്യസും സര്‍ജാനോ ഖാലിദും ശ്രുതി രാമചന്ദ്രനും പ്രധാന വേഷത്തില്‍. സംവിധാനം അരുണ്‍ ബോസ്. വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍.

Marivillin Gopurangal movie  Indrajith Sukumaran new movie  മാരിവില്ലിൻ ഗോപുരങ്ങള്‍ സിനിമ  ഇന്ദ്രജിത്തിന്‍റെ പുതിയ സിനിമ  Kokers Films upcoming movie
indrajith-sukumaran-new-movie-marivillin-gopurangal

By ETV Bharat Kerala Team

Published : Feb 14, 2024, 2:20 PM IST

വിശേഷങ്ങള്‍ പങ്കുവച്ച് ടീം മാരിവില്ലിന്‍ ഗോപുരങ്ങള്‍

നിരവധി ഹിറ്റ് സിനിമകൾ മലയാളിക്ക് സമ്മാനിച്ച കോക്കേഴ്‌സ് ഫിലിംസിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ഇന്ദ്രജിത്ത്, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ (Indrajith Sukumaran new movie Marivillin Gopurangal). ലൂക്ക എന്ന ടോവിനോ ചിത്രത്തിനുശേഷം അരുൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തി താരങ്ങളും അണിയറ പ്രവർത്തകരും മാധ്യമങ്ങൾക്ക് മുന്നിലെത്തി.

എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്‌തിപ്പെടുത്തുന്ന തരത്തിൽ ഒരു ഫൺ പാക്കഡ്‌ ഫാമിലി എന്‍റർടെയ്‌നറായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. തമാശ വേഷങ്ങൾ ധാരാളം ചെയ്യണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് താനെന്ന് വിൻസി പ്രതികരിച്ചു. ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം താൻ ആഗ്രഹിച്ച തരത്തിൽ ഒന്നാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള സിനിമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സിനിമ കമ്പനിയാണ് കോക്കേഴ്‌സ് ഫിലിംസ്. ഇക്കാലമത്രയും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്ന് നിർമാതാവ് സിയാദ് കോക്കർ പ്രതികരിച്ചു. മാരിവില്ലിൽ ഗോപുരങ്ങൾ എന്ന ചിത്രവുമായി സഹകരിച്ച എല്ലാ താരങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

വിദ്യാസാഗർ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഭാഗ്യമായി കരുതുകയാണ്. ഒരു താരത്തിന്‍റെ ഡേറ്റിന്‍റെ പിൻബലവും ഇല്ലാതെയാണ് കഥയുമായി കോക്കസ് ഫിലിംസിൽ എത്തിയതെന്ന് സംവിധായകൻ അരുൺ പ്രതികരിച്ചു. നിർമാതാവിൽ നിന്ന് കിട്ടിയ പിന്തുണയുടെ ബലത്തിലാണ് ഇത്തരത്തിൽ ഒരു ചിത്രം പിറവിയെടുക്കാൻ കാരണമായത്.

കുടുംബബന്ധങ്ങളെ ഒരു ചട്ടക്കൂടിന്‍റെയും ന്യായീകരണ വാദങ്ങൾക്കുള്ളിൽ തളച്ചിടുന്ന ചിത്രവും കഥാപാത്രങ്ങളും അല്ല മാരിവില്ലിൻ ഗോപുരങ്ങളിൽ ഉള്ളതെന്നായിരുന്നു നടൻ ഇന്ദ്രജിത്തിന്‍റെ പ്രസ്‌താവന. തിരക്കഥയുടെ മികവാണ് ചിത്രത്തിലേക്ക് ആകർഷിച്ചത് എന്നായിരുന്നു ശ്രുതി രാമചന്ദ്രന്‍റെ അഭിപ്രായം.

ABOUT THE AUTHOR

...view details