ETV Bharat / entertainment

നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - Rajinikanth Hospitalized - RAJINIKANTH HOSPITALIZED

നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പ്രധാനപ്പെട്ട ടെസ്‌റ്റുകൾ നടത്തുമെന്ന് റിപ്പോർട്ട്.

RAJINIKANTH HEALTH  രജനികാന്ത് ആശുപത്രി  രജനികാന്ത് ആരോഗ്യ നില
Rajinikanth- File Photo (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 1, 2024, 6:51 AM IST

ചെന്നൈ: ആരോഗ്യനില മോശമായതിനെത്തുടർന്ന് നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ തൗസൻഡ് ലൈറ്റ് ഏരിയയിലെ അപ്പോളോ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ടെസ്‌റ്റുകൾ ഇന്ന് നടത്തുമെന്നാണ് റിപ്പോർട്ട്.

ലോകേഷ് കനകരാജിൻ്റെ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുക്കുന്നതിനിടെ പെട്ടെന്നുണ്ടായ അസ്വസ്‌ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന വൈദ്യപരിശോധനയ്ക്കായാണ് നടനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ചില വൃത്തങ്ങളില്‍ നിന്ന് റിപ്പോർട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രജനികാന്തിന് ഹൃദയ സംബന്ധമായ പ്രശ്‌നമുള്ളതിനാൽ ഹൃദ്രോഗ വിദഗ്‌ധൻ്റെ മേല്‍നോട്ടത്തില്‍ ഇന്ന് (ഒക്‌ടോബർ 1) രാവിലെ നിർണായകമായ പരിശോധനകൾക്ക് വിധേയനാകുമെന്നും വിവരമുണ്ട്. അതേസമയം, സൂപ്പർ സ്‌റ്റാറിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ചികിത്സ പൂർത്തിയാക്കി ഉടൻ സ്വവസതിയിലേക്ക് മടങ്ങുമെന്നും ചില വൃത്തങ്ങൾ സൂചന നല്‍കുന്നു.

രജനികാന്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് അപ്പോളോ ആശുപത്രികളിൽ നിന്നോ കുടുംബാഗങ്ങളില്‍ നിന്നോ ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല.

Also Read: 'എല്ലാ സൂപ്പര്‍സ്‌റ്റാറുകള്‍ക്കും മുകളിലാണ് രജനികാന്ത്': അമിതാഭ് ബച്ചന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.