ശിവസേന നേതാവും ബോളിവുഡ് താരവുമായ ഗോവിന്ദ ആശുപത്രിയില്‍. സ്വന്തം റിവോള്‍വറില്‍ നിന്നും അബദ്ധത്തില്‍ കാലില്‍ വെടിയേറ്റ താരത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് പുലര്‍ച്ചെ 4.45 മണിയോടെയായിരുന്നു സംഭവം. അന്ധേരിയിലെ കൃതി കെയർ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് നടന്‍. ഗോവിന്ദ സുഖമായിരിക്കുന്നുവെന്നും നടന്‍റെ പരിക്ക് ഗുരുതരമല്ലെന്നും മുംബൈ പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് ഗോവിന്ദയുടെ മാനേജര്‍ ശശി സിന്‍ഹ എഎന്‍ഐയോട് പ്രതികരിച്ചു. നടന്‍ കൊൽക്കത്തയിലേയ്‌ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് മാനേജര്‍ അറിയിച്ചു.
Actor and Shiv Sena leader Govinda has been taken to the nearest hospital after he was accidentally shot in the leg by his own revolver this morning, says a senior Mumbai Police official
— ANI (@ANI) October 1, 2024
More details awaited.
(file pic) pic.twitter.com/SBqnMcDgoA
"അദ്ദേഹത്തിന്‍റെ ലൈസൻസുള്ള റിവോൾവർ അലമാരയിൽ തിരികെ വയ്ക്കുന്നതിനിടെ കയ്യില്‍ നിന്നും താഴെ വീഴുകയും അബദ്ധത്തില്‍ ഒരു ബുള്ളറ്റ് നടന്‍റെ കാലില്‍ പതിക്കുകയും ചെയ്യുകയായിരുന്നു. നടന്‍റെ കാലില്‍ നിന്നും ബുള്ളറ്റ് നീക്കം ചെയ്‌തു. ഗോവിന്ദയുടെ ആരോഗ്യനില തൃപ്‌തികരമാണ്." -മാനേജര്‍ ശശി സിന്‍ഹ അറിയിച്ചു.
Also Read: നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - Rajinikanth Hospitalized