റിയോ ഡി ജനീറോ: ജി 20 ഉച്ചകോടിക്കിടെ ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ, ഇന്തോനേഷ്യ, നോർവേ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്‌തു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി മോദി കൂടിക്കാഴ്‌ച നടത്തുകയും പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയിലെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്‌തു.
'റിയോ ഡി ജനീറോ ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കണ്ടതിൽ സന്തോഷമുണ്ട്. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ ചർച്ചകൾ. സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം എങ്ങനെ വർധിപ്പിക്കാമെന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു,' -മോദി എക്‌സില്‍ കുറിച്ചു.
Felice di aver incontrato il Primo Ministro Giorgia Meloni a margine del Summit G20 di Rio de Janeiro. I nostri colloqui si sono incentrati sull'intensificazione dei rapporti in ambiti come difesa, sicurezza, commercio e tecnologia. Abbiamo anche parlato di come incrementare la… pic.twitter.com/jdPoq6hI53
— Narendra Modi (@narendramodi) November 18, 2024
സാങ്കേതികവിദ്യ, ഹരിത ഊർജം, സുരക്ഷ മേഖലകളില്‍ ഇന്ത്യയും ബ്രിട്ടനും ഒരുമിക്കുന്നു
ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്‌റ്റാർമറുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി. യോഗത്തെ അത്യധികം പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, സാങ്കേതികവിദ്യ, ഹരിത ഊർജം, സുരക്ഷ, നവീകരണം തുടങ്ങിയ മേഖലകളിൽ സഹകരിക്കാനുള്ള ആകാംക്ഷ പ്രകടിപ്പിക്കുകയും ചെയ്‌തു.
Had an extremely productive meeting with Prime Minister Keir Starmer in Rio de Janeiro. For India, the Comprehensive Strategic Partnership with the UK is of immense priority. In the coming years, we are eager to work closely in areas such as technology, green energy, security,… pic.twitter.com/eJk6hBnDJl
— Narendra Modi (@narendramodi) November 18, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'റിയോ ഡി ജനീറോയിൽ പ്രധാനമന്ത്രി കെയർ സ്‌റ്റാർമറുമായി വളരെ പ്രധാനപ്പെട്ട കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യുകെയുമായുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് വളരെയധികം മുൻഗണനയുണ്ട്. വരും വർഷങ്ങളിൽ, സാങ്കേതികവിദ്യ, ഹരിത ഊർജം തുടങ്ങിയ മേഖലകളിൽ അടുത്ത് പ്രവർത്തിക്കാൻ ഞങ്ങൾ ഉത്സുകരാണ്. സുരക്ഷ, നവീകരണം, സാങ്കേതികവിദ്യ എന്നിവയും വ്യാപാരത്തിനും സാംസ്‌കാരിക ബന്ധത്തിനും കരുത്ത് പകരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,' - മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബഹിരാകാശം മേഖലകളില്‍ ഒന്നിക്കാൻ ഇന്ത്യയും ഫ്രാൻസും
ഉച്ചകോടിയുടെ ഭാഗമായി മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. മാക്രോണിനെ തന്‍റെ "സുഹൃത്ത്" എന്ന് വിശേഷിപ്പിച്ച മോദി, ഈ വർഷമാദ്യം പാരീസ് ഒളിമ്പിക്‌സും പാരാലിമ്പിക്‌സും വിജയകരമായി ആതിഥേയത്വം വഹിച്ചതിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്‌തു. ബഹിരാകാശം, ഊർജം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), ഭാവിയെ അടിസ്ഥാനമാക്കിയുള്ള മറ്റ് മേഖലകൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് തങ്ങളുടെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
It is always a matter of immense joy to meet my friend, President Emmanuel Macron. Complimented him on the successful hosting of the Paris Olympics and Paralympics earlier this year. We talked about how India and France will keep working closely in sectors like space, energy, AI… pic.twitter.com/6aNxRtG8yP
— Narendra Modi (@narendramodi) November 18, 2024
ഇന്തോനേഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ
ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയുമായി മോദി കൂടിക്കാഴ്‌ച നടത്തുകയും സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തു.
Delighted to meet President Prabowo Subianto during the G20 Summit in Brazil. This year is special as we are marking 75 years of India-Indonesia diplomatic relations. Our talks focussed on improving ties in commerce, security, healthcare, pharmaceuticals and more.@prabowo pic.twitter.com/52fO0qlt3y
— Narendra Modi (@narendramodi) November 18, 2024
'ബ്രസീലിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയെ കണ്ടതിൽ സന്തോഷമുണ്ട്. ഇന്ത്യ-ഇന്തോനേഷ്യ നയതന്ത്ര ബന്ധത്തിന്‍റെ 75 വർഷം ആഘോഷിക്കുന്നതിനാൽ ഈ വർഷം സവിശേഷമാണ്. വാണിജ്യം, സുരക്ഷ, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിലാണ് ഞങ്ങളുടെ ചർച്ചകൾ ഊന്നൽ നൽകിയത്,' എന്ന് മോദി പറഞ്ഞു. രണ്ട് നേതാക്കളുടെ ചിത്രങ്ങൾ സഹിതം എക്‌സിൽ പങ്കുവച്ചു.
Had a very good meeting with Prime Minister of Portugal, Mr. Luís Montenegro. India cherishes the long-standing ties with Portugal. Our talks focussed on adding more vigour to our economic linkages. Sectors like renewable energy and green hydrogen offer many opportunities for… pic.twitter.com/hnppd0DCAc
— Narendra Modi (@narendramodi) November 18, 2024
പോർച്ചുഗലുമായുള്ള ബന്ധം പ്രധാനമെന്ന് ഇന്ത്യ
പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായും മോദി കൂടിക്കാഴ്‌ച നടത്തി. പോർച്ചുഗലുമായുള്ള ദീർഘകാല ബന്ധം ഇന്ത്യ വിലമതിക്കുന്നു. തങ്ങളുടെ സാമ്പത്തിക ബന്ധങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതിലാണ് ചർച്ചകൾ ഊന്നൽ നൽകിയത്. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകൾ സഹകരണത്തിന് നിരവധി അവസരങ്ങൾ വാഗ്‌ദാനം നം ചെയ്യുന്നു. ശക്തമായ പ്രതിരോധ ബന്ധങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌തെന്നും മോദി വ്യക്തമാക്കി.
Read Also: ജി20 ഉച്ചകോടിയില്‍ ബൈഡനൊപ്പം മോദി