ഉഡുപ്പി: നക്‌സല്‍ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കര്‍ണാടകയില്‍ ഒരു നക്‌സല്‍ നേതാവ് കൊല്ലപ്പെട്ടു. ഉഡുപ്പി ജില്ലയിലെ കര്‍ക്കാല താലൂക്കിലെ ഈഡു ഗ്രാമത്തിലാണ്സംഭവം.
തിങ്കളാഴ്‌ച ഉച്ചയോടെയാണ് നക്‌സല്‍ വിരുദ്ധ സംഘം പ്രദേശത്ത് ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ആക്രമണം ആരംഭിച്ചതും. വിക്രം ഗൗഡ എന്ന മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ വനത്തിലേക്ക് രക്ഷപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ട് പതിറ്റാണ്ടായി ദക്ഷിണേന്ത്യയില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് വിക്രം ഗൗഡ. കേരളത്തിലും തമിഴ്‌നാട്ടിലുമായി ആയിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. നിരവധി തവണ കര്‍ണാടകയിലെ കൊഡഗിലും എത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റേഷന്‍ വാങ്ങാനെത്തിയ അഞ്ചംഗ സംഘത്തിന് നേരെയാണ് നക്‌സല്‍ വിരുദ്ധ സേന ആക്രമണം നടത്തിയത്. അതേസമയം നക്‌സല്‍ നേതാവിന്‍റെ മരണത്തെക്കുറിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
Also Read: മണിപ്പൂര്‍ സംഘര്‍ഷം; അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നും ഉന്നതതല യോഗം, അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു