ചെന്നൈ (തമിഴ്‌നാട്): മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിൽ ഉപയോഗിച്ച തമിഴ് ഗാനത്തിനെതിരെ നോട്ടീസയച്ച് സംഗീത സംവിധായകന്‍ ഇളയരാജ. 1991-ൽ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ 'കൺമണി അൻപോടു കാതലൻ' എന്ന ഗാനമാണ് ചിത്രത്തിന്‍റെ പ്രധാന ഭാഗത്ത് ഉപയോഗിച്ചത്. അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതിനാണ് മഞ്ഞുമ്മൽ ബോയ്‌സ് ഫിലിം പ്രൊഡക്ഷൻ കമ്പനിക്ക് നോട്ടീസയച്ചത്. ഇളയരാജയ്ക്ക് വേണ്ടി അഭിഭാഷകൻ ശരവണനാണ് നോട്ടീസ് അയച്ചത്.
മഞ്ഞുമ്മല്‍ ബോയ്‌സിലെ തമിഴ്‌ഗാനം അനുമതിയില്ലാതെ; നിര്‍മ്മാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാജ - Ilayaraja notice to Manjummel Boys - ILAYARAJA NOTICE TO MANJUMMEL BOYS
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയില്‍ ഉപയോഗിച്ച 'കൺമണി അൻപോടു കാതലൻ' എന്ന തമിഴ് ഗാനത്തിന് പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി നോട്ടീസയച്ച് സംഗീത സംവിധായകന്‍ ഇളയരാജ.
![മഞ്ഞുമ്മല്‍ ബോയ്‌സിലെ തമിഴ്‌ഗാനം അനുമതിയില്ലാതെ; നിര്‍മ്മാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാജ - Ilayaraja notice to Manjummel Boys ILAYARAJA LEGAL NOTICE MANJUMMEL BOYS KANMANI ANBODU മഞ്ഞുമ്മല്‍ ബോയ്‌സിലെ തമിഴ്‌ഗാനം ഇളയരാജ മഞ്ഞുമ്മല്‍ ബോയ്‌സ്](https://etvbharatimages.akamaized.net/etvbharat/prod-images/22-05-2024/1200-675-21535463-thumbnail-16x9-manjummel-ilayaraja.jpg)
Manjummel Boys, Ilaya Raja (ETV Bharat)
Published : May 22, 2024, 10:48 PM IST
പകർപ്പവകാശ നിയമ പ്രകാരം പാട്ടിന്‍റെ പൂർണ ഉടമ, പാട്ടിന്‍റെ സ്രഷ്‌ടാവ് ആയതിനാൽ, പാട്ട് ഉപയോഗിക്കാന്‍ അർഹമായ അവകാശം ലഭിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. സിനിമയിൽ നിന്ന് ഗാനം നീക്കം ചെയ്യാനോ ഉചിതമായ നഷ്‌ട പരിഹാരം നൽകാനോ ആണ് നോട്ടീസിൽ പറയുന്നത്. അല്ലാത്തപക്ഷം, മനഃപൂർവമുള്ള പകർപ്പവകാശ ലംഘനമായി കണക്കാക്കി ക്രിമിനൽ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകി.
Also Read :മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരായ കേസ് : ഒരു മാസത്തേക്ക് സ്‌റ്റേ