കേരളം

kerala

ETV Bharat / entertainment

12ാം ദിനത്തിലും ഉത്തരേന്ത്യയില്‍ കൊടുങ്കാറ്റായി 'മാര്‍ക്കോ';ബോക്‌സ് ഓഫീസില്‍ അതിവേഗം കുതിച്ച് ചിത്രം, തിയേറ്ററുകളുടെ എണ്ണം വര്‍ധിപ്പിച്ചു - MARCO DAY 12 BOX OFFICE COLLECTION

'മാര്‍ക്കോ' തെലുഗുവില്‍ ഇന്ന് റിലീസ്,യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങായി ചിത്രം.

UNNI MUKUNDAN MOVIE  SHERIF MUHAMMAD MOVIE  ക്യൂബ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്  മാര്‍ക്കോ സിനിമ തെലുഗു റിലീസ്
മാര്‍ക്കോ സിനിമയില്‍ ഉണ്ണി മുകുന്ദന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Jan 1, 2025, 4:19 PM IST

ഹനീഫ് അദേനി- ഉണ്ണി മുകുന്ദന്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'മാര്‍ക്കോ' ബോക്‌സ് ഓഫീസില്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. മലയാളത്തിന് പുറമെ ബോളിവുഡിലുമാണ് റെക്കോര്‍ഡുകള്‍ ഭേദിച്ചുക്കൊണ്ട് കുതിപ്പ് തുടരുന്നത്. തുടക്കം മുതല്‍ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഈ ചിത്രം ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്.

ബോളിവുഡ് തൂത്തു വാരുകയാണെങ്കില്‍ ഇന്ന് (ജനുവരി 1) തെലുഗു പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ കൂടി എത്തിയിരിക്കുകയാണ് 'മാര്‍ക്കോ'. 300 തിയേറ്ററുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്.

ഹിന്ദിയില്‍ മാത്രം 500 തിയേറ്റകളില്‍ 1200 ഷോസാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന് ലഭിച്ച അതേ സ്വീകാര്യത തെലുഗ് പതിപ്പിനും ലഭിക്കുമോയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നോക്കുന്നത്.

2024 ല്‍ പുറത്തിറങ്ങിയ നസ്‌ലിന്‍ -മമിത പ്രധാന വേഷത്തിലെത്തിയ പ്രേമലുവിന് തെലുഗില്‍ നിന്ന് മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ലഭിച്ചത്.

എന്നാല്‍ മാര്‍ക്കോ പ്രേമലുവിന്‍റെ റെക്കോര്‍ഡ് മറികടക്കുമോയെന്നാണ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.

ചിത്രം റിലീസായി പന്ത്രണ്ടാം ദിനത്തിലേക്ക് എത്തുമ്പോള്‍ 38.65 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് മാത്രമായി 35.52 കോടി രൂപ നേട്ടമാണ് കൊയ്‌തത്. അതേ സമയം ഹിന്ദിയില്‍ മികച്ച കളക്ഷനോടെയാണ് തുടക്കം മുതല്‍ ചിത്രം കുതിക്കുന്നത്. 3.13 കോടി രൂപയാണ് നേടിയിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആദ്യ ആഴ്‌ചയില്‍ മലയാളത്തില്‍ നിന്ന് മാത്രമായി 27.6 കോടി രൂപ നേട്ടമാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. ഹിന്ദിയില്‍ നിന്ന് 0.28 കോടിയായിരുന്നു ആദ്യവാരത്തെ കളക്ഷന്‍.

ആഗോളതലത്തില്‍ 72.60 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയുടെ ഗ്രോസ് കളക്ഷന്‍ 44.60 കോടി രൂപയാണ്.

ആദ്യ ദിനത്തില്‍ 4,29 കോടി രൂപ, രണ്ടാം ദിനത്തില്‍ 4.63 കോടി രൂപ, മൂന്നാം ദിനത്തില്‍ 5.15 കോടി, നാലാം ദിനത്തില്‍ 3.87 കോടി രൂപ, അഞ്ചാം ദിനത്തില്‍ 3.45 കോടി രൂപ, ആറാം ദിനത്തില്‍ 3.45 കോടി, ഏഴാം ദിനത്തില്‍ 2.48 കോടി രൂപ, എട്ടാം ദിനത്തില്‍ 2.5 കോടി, ഒന്‍പതാം ദിനത്തില്‍ 2.2 കോടി രൂപ, പത്താം ദിനത്തില്‍ 3.65 കോടി രൂപ, പതിനൊന്നാം ദിനത്തില്‍ 1.6 കോടി രൂപ, പന്ത്രണ്ടാം ദിനത്തില്‍ 1.35 കോടി രൂപ എന്നിങ്ങനെയാണ് സാക്നില്‍ക് നല്‍കുന്ന കണക്കുകള്‍.

ഇന്നലത്തെ (31 ഡിസംബര്‍ 2024) കണക്കുകള്‍ പുറത്തു വരുമ്പോള്‍ മലയാളത്തില്‍ നിന്ന് മാത്രം 18.30 ശതമാനമാണ് തിയേറ്റര്‍ ഒക്യുപ്പന്‍സി.

മാര്‍ക്കോ കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോസ്‌റ്റ് വയലന്‍റ് ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങിയത്.ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മാര്‍ക്കോ ബോക്‌സ് ഓഫീസ് കളക്ഷന്‍ (ETV Bharat)

തെലുഗു പതിപ്പിന് പിന്നാലെ ജനുവരി 3 ന് തമിഴ് പതിപ്പും പുറത്തിറങ്ങും. ഇതിലൂടെ മാര്‍ക്കോയ്ക്ക് കൂടുതല്‍ കളക്ഷന്‍ ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്.

മാര്‍ക്കോ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് (ETV Bharat)

നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

മാര്‍ക്കോ തിയേറ്റര്‍ ഒക്യുപ്പന്‍സി (ETV Bharat)

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

Also Read:ഉത്തരേന്ത്യയെ വിറപ്പിച്ച് 'മാര്‍ക്കോ'; പതിനൊന്നാം ദിനത്തിലും ബോക്‌സ് ഓഫീസില്‍ ഉണ്ണിമുകുന്ദന്‍റെ ആക്ഷന്‍ ഫൈറ്റ്

ABOUT THE AUTHOR

...view details