മാളികപ്പുറത്തിലൂടെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ദേവനന്ദയും സൈജു കുറുപ്പും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമാണ് 'ഗു'. നവാഗതനായ മനു രാധാകൃഷ്‌ണൻ ആണ് ഈ ഫാന്‍റസി ഹൊറർ സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ പുതിയ പോസ്റ്ററാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.
'ഗു' സിനിമയുടെ റിലീസ് അനൗൺസ്‌മെന്‍റ് പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രം മെയ് 17ന് ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ പ്രദർശനത്തിനെത്തും. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്‌റ്ററും ഫസ്‌റ്റ് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ പുതിയ പോസ്‌റ്ററും കയ്യടികൾ നേടുകയാണ്.
മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്‌ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഒപ്പം ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് ഗു പ്രമേയമാക്കുന്നത്.