സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വിവാദങ്ങളും വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന ഗായകന്‍ കൂടിയാണ് അദ്ദേഹം. തന്‍റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടാണ് ഗോപി സുന്ദര്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പുതിയൊരു പോസ്‌റ്റ് പങ്കുവച്ചിരുന്നു. ഗായിക പ്രിയ നായര്‍ക്കൊപ്പമുള്ള (മയോനി) ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. ഒരിടവേളയ്‌ക്ക് ശേഷമാണ് മയോനിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്.
തിരമാലകള്‍ തഴുകുന്ന തീരത്തിന് അരികില്‍ നില്‍ക്കുന്ന തങ്ങളുടെ ചിത്രങ്ങളാണ് അദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ വെള്ള നിറമുള്ള ക്രോപ്പ് ടോപ്പാണ് മയോനി ധരിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷര്‍ട്ടില്‍ ഗോപി സുന്ദറിനെയും കാണാം.
മയോനിയും ഗോപി സുന്ദറും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.. ഒരു പിറന്നാള്‍ പോസ്‌റ്റിലൂടെയാണ് ഇവര്‍ തമ്മിലുള്ള പരിചയം ലോകം അറിഞ്ഞത്. തന്‍റെ സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രയ്‌ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ തലപ്പൊക്കിയത്.
"ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍.. എങ്ങനെ സ്‌നേഹിക്കണം എന്നും എങ്ങനെ ജീവിക്കണം എന്നും എന്നെ പഠിപ്പിച്ചയാള്‍."-എന്ന അടിക്കുറിപ്പോടുകൂടി ഗോപി സുന്ദറിന്‍റെ ചിതം പങ്കുവച്ച് കൊണ്ട് മുമ്പൊരിക്കല്‍ മയോനിയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ മയോനി ഏറ്റുവാങ്ങിയിരുന്നു. മയോനിയുടെ പല പോസ്‌റ്റുകളും ചിത്രങ്ങളും പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഗോപി സുന്ദര്‍ ഈണമിട്ട ഗാനം പ്രിയ നായര്‍ ആലപിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രിയയെ മലയാള ഗാനമേഖലയില്‍ പിന്നണി ഗായിക ആക്കിയ സംഗീതജ്ഞന്‍ കൂടിയാണ് ഗോപി സുന്ദര്‍.
ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് മയോനിയുമായി ഗോപി സുന്ദര്‍ സൗഹൃദത്തിലാകുന്നത്. ഇടയ്‌ക്കിടെ പുതിയ പങ്കാളികളെ പ്രണയിനികളായി അവതരിപ്പിക്കുന്നു എന്നതിന്‍റെ പേരിലാണ് ഗോപി സുന്ദറിന് വിമര്‍ശനം ലഭിക്കാറ്. വിവാഹിതനും രണ്ട് ആണ്‍കുട്ടികളുടെ അച്ഛനുമാണ് ഗോപി സുന്ദര്‍.
അമൃതയ്‌ക്ക് മുമ്പ് ഗായിക അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു. 14 വര്‍ഷത്തോളം ഇരുവരും ലിവിംഗ് ടുഗെതര്‍ ആയിരുന്നു. ഈ ബന്ധം അവസാനിച്ച ശേഷമാണ് അമൃതയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാകുന്നത്. ഇപ്പോള്‍ മയോനിയുമായും..
Also Read:"മലൈക്കോട്ടെ വാലിബനിലെ ആ ഗാനം പാടിയത് ഞാന്‍, പക്ഷേ റിലീസായപ്പോള്‍ മറ്റൊരാളുടെ ശബ്‌ദം"; നഷ്‌ടബോധങ്ങളെ കുറിച്ച് ശ്രീറാം