ശോഭ പടിഞ്ഞാറ്റിലിന്റെ ഗേൾ ഫ്രണ്ട്സ് എന്ന ചിത്രം മലയാളം ടുഡേ വിഭാഗത്തിൽ ഇന്ന് (15 ഡിസംബർ) ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കും. വൈകിട്ട് 6:30 ന് ന്യൂ തീയേറ്ററിലാണു പ്രദർശനം. ശോഭന പടിഞ്ഞാറ്റിലിന്റെ ആദ്യ ചിത്രമാണ്'ഗേൾ ഫ്രണ്ട്സ്'. വളരെ സ്വതന്ത്രരായ ആദർശ കഥാപാത്രങ്ങളാത്ത എല്ലാ സ്വഭാവങ്ങളും ചേർന്ന അഞ്ച് പെൺകുട്ടികളുടെ കഥ പറയുന്ന ക്വയർ ചിത്രമാണ് ഗേൾ ഫ്രണ്ട്‌സെന്നും സിനിമയിൽ ക്വയർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ക്വയർ മനുഷ്യർ തന്നെയാണ്.
ഒരു ഷോർട്ട് ഫിലിം എന്ന രീതിയിൽ തുടങ്ങിയ ചിത്രം പിന്നീട് ഒരു ഫീചർ ഫിലിമായി മാറുകയിരുന്നു. ആദ്യ സിനിമയിൽ ആഗ്രഹിച്ച ഒട്ടുമിക്ക ഘടകങ്ങളും കൊണ്ടുവരാൻ സാധിച്ചവെന്നതിൽ അഭിമാനുണ്ടെന്നു ശോഭന പറഞ്ഞു. സ്ത്രീകളുടെ സങ്കീർണ അവസ്ഥകൾ തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ കാണിക്കാൻ സാധിച്ചു. സ്ത്രീ സൗഹൃദങ്ങളുടെ ആഴവും അടുപ്പവും എല്ലാകാലത്തും സമകാലികമാണെന്നും ശോഭന പറഞ്ഞു.
ആദ്യ ഐ.എഫ്.എഫ്.കെ മുതൽ പങ്കെടുക്കുന്ന ശോഭന, സ്ത്രീ സംവിധായകാർക്കും സിനിമ സ്വപ്‌നം കാണുന്ന നവാഗത സംവിധായകർക്കും സ്വതന്ത്ര ചിത്രങ്ങൾക്കും ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിൽ പ്രാധിനിധ്യം കൊടുക്കുന്നതുകൊണ്ടാണ് തന്റെ ചിത്രമായ ഗേൾ ഫ്രണ്ട്സ് 29-മത് ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകർ കാണുന്നതെന്നും ശോഭന കൂടിച്ചേർത്തു.
കർണാടകയിലെ സിദ്ദി സമൂഹത്തിന്റെ കഥ പറയുന്ന, ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം രാവിലെ 9.15ന് തിരുവനന്തപുരം ന്യൂ തീയേറ്ററിൽ പ്രദർശിപ്പിക്കും. കർണാടകത്തിൽ ജീവിക്കുന്ന സിദ്ദി സമൂഹത്തിന്റെ അറിയപ്പെടാത്ത കഥയാണു ചിത്രം പറയുന്നത്. സിദ്ദി സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തലമുറകളായി നേരിട്ട അടിച്ചമർത്തലും അവരുടെ അതിജീവനവും ദമാം എന്ന സംഗീതോപകരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പറയുകയാണ് ചിത്രം. ചിത്രത്തിൽ വേഷമിട്ട ജയറാം സിദ്ദി എന്ന പന്ത്രണ്ടുകാരൻ ഐ.എഫ്.എഫ്.കെയുടെ വേദിയിലെത്തുന്നുണ്ട്.