പുഷ്‌പ 2 വിലെ കിസിക് ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളാണ് ശ്രീലീലയും അല്ലു അര്‍ജുനും കാഴ്‌ചവച്ചത്. വളരെ വേഗത്തില്‍ തന്നെ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്‌തു. ഗാനം പുറത്തിറങ്ങിയതോടെ നിരവധി പേര്‍ ചുവടുകള്‍ വച്ചിരുന്നു. ഇപ്പോഴിതാ കിസിക് ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളുമായി എത്തിയിരിക്കുകയാണ് നടന്‍ കൃഷ്‌ണകുമാറിന്‍റെ ഇളയ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുന്‍സറുകൂടിയായ ഹന്‍സിക കൃഷ്‌ണ. കിസിക് ഗാനരംഗത്തില്‍ ശ്രീലീലയുടെ ലുക്ക് അതേപോലെ അനുകരിച്ചാണ് ഹന്‍സിക ചുവടുകള്‍ വച്ചിരിക്കുന്നത്.
'നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ട്' എന്ന ചോദ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആളുകള്‍ കണ്ടത്. വീഡിയോ പ്രേക്ഷക ശ്രദ്ധനേടിയതോടെ നിരവധി പേര്‍ പ്രതികരണവുമായി എത്തി. അമ്പോ ഒര്‍ജിനല്‍ മാറി നില്‍ക്കുമല്ലോ എന്നാണ് ചിലര്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. നന്നായിട്ടുണ്ട് എന്നാണ് മറ്റൊരാളുടെ കമന്‍റ്. ഹന്‍സികയുടെ മെയ്‌വഴക്കം അതിശയിപ്പിക്കുന്നു എന്നാണ് മറ്റൊരാളുടെ വിലയിരുത്തല്‍.
സുകുമാര്‍ സംവിധാനം ചെയ്‌ത പുഷ്‌പ 2വില്‍ ദേവി ശ്രീ പ്രസാദാണ് കിസിക് ഗാനം ഒരുക്കിയിരിക്കുന്നത്. ലോതിക, സുഭലഷിണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗണേഷ് ആചാരിയാണ് നൃത്ത രംഗം ഒരുക്കിയത്. അല്ലു അര്‍ജുനും രശ്‌മികയും അഭിനയിച്ച ഗാനവും ഏറെ ഹിറ്റായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'പുഷ്‌പ ദ റൂൾ' ഡിസംബർ 5 നാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 12, 500 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇതുവരെയുള്ള റെക്കോര്‍ഡുകളെ തകര്‍ത്തുകൊണ്ട് ബോക്‌സ് ഓഫിസില്‍ മുന്നേറുകയാണ് ഈ ചിത്രം. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്തയാണ് പുഷ്‌പ 2 കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്സും ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി.ആർ.ഒ.: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Also Read:'ആവേശം' സംവിധായകന്‍ ജിത്തു മാധവനും മോഹന്‍ലാലും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വമ്പന്‍ ചിത്രം