എറണാകുളം: വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്രസർക്കാരിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വയനാട് ഉരുൾപൊട്ടൽ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാണ് കേന്ദ്രസർക്കാർ കേരള സർക്കാരിനോട് പണം ആവശ്യപ്പെട്ടത്. മുറിവിന് മുകളിൽ മുളക് തേയ്‌ക്കുന്ന പ്രവർത്തനമാണ് കേന്ദ്രം ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബിജെപി ഭരിക്കുന്ന കേന്ദ്രം ദുരന്തനിവാരണത്തിനായി സംസ്ഥാനത്തിന് വാഗ്‌ദാനം ചെയ്‌ത ഫണ്ട് പോലും നൽകുന്നതിൽ പരാജയപ്പെട്ടു. ഇത് സംസ്ഥാനത്തെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ധനമന്ത്രി പറഞ്ഞു. ഇത് പോരാഞ്ഞിട്ടാണ് ഇപ്പോൾ വ്യോമസേനയുടെ പേരിൽ പുതിയ ബില്ലും കൊണ്ടുവന്നതെന്ന് അദ്ദേഹം വിമർശിച്ചു.
എയർലിഫ്റ്റ് ചാർജുകളുടെ കുടിശിക എന്ന പേരിൽ പഴയ ചീഫ് സെക്രട്ടറി വി വേണുവിൻ്റെ ഓഫിസിൽ ലഭിച്ച ബില്ലിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം. 2024 ഒക്‌ടോബർ 22 എന്ന് തീയതി നൽകിയിരിക്കുന്ന ബില്ല് ചീഫ് സെക്രട്ടറിക്ക് ലഭിക്കുന്നത് നവംബർ 2ന് ആയിരുന്നു.
2018ലെ വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കായി 100 കോടി രൂപയും വയനാട്ടിൽ ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിന് ശേഷമുള്ള വ്യോമസേനയുടെ പ്രവർത്തനങ്ങൾക്കായി 13 കോടിയിലധികം രൂപയും അടങ്ങുന്ന ബില്ലാണ് നൽകിയത്.
കേരളത്തെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി വി മുരളീധരനും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്‌തു.
അതിനിടെ, വ്യോമസേന ബില്ലിന്‍റെ പേരിൽ എൽഡിഎഫ് വിവാദം സൃഷ്‌ടിക്കുകയാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വ്യോമസേനയ്‌ക്ക് നൽകേണ്ട തുക എല്ലാ ഗവൺമെൻ്റുകളും നൽകി.
Reimbursement of costs to @IAF_MCC for relief operations is routinely done by ALL state govts.
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) December 15, 2024
But for @pinarayivijayan's govt that has a budget of 2 Lac crs/year it bcms a " row" why?#CorruptINDI#CPMCongSameShame https://t.co/niFltA2LTh
എന്നാൽ എന്തുകൊണ്ടാണ് പ്രതിവർഷം രണ്ട് ലക്ഷം കോടി വരുമാനമുള്ള പിണറായി സർക്കാരിന് നൽകാൻ കഴിയാത്തത്?. ഇതിൻ്റെ പേരിൽ എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്‌സിലൂടെ ചോദിച്ചു.
Also Read: 'യുഡിഎഫിന് അധികാരക്കൊതി, കേന്ദ്രത്തിനും സിന്ദാബാദ് വിളിക്കുന്നു': മുഹമ്മദ് റിയാസ്