മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ആവേശം, രോമാഞ്ചം എന്നീ സിനിമകള്‍ ഒരുക്കിയ ജിത്തു മാധവനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. വലിയ ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്.
ബെംഗളുരു പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലും ഗോകുലം മൂവിസും ഒരുമിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. 140 ദിവസമാണ് സിനിമയുടെ ചിത്രീകരണത്തിനായി പ്ലാന്‍ ചെയ്യുന്നത്.
സുഷിന്‍ ശ്യാം ആകും ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടേയേക്കും. ഇതേസമയം ചിത്രവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളോ അഭിനേതാക്കളുടെ വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേ സമയം മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസ് ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തും. സിനിമാ ജീവിതത്തിന്‍റെ 46 വര്‍ഷം തികയ്ക്കുന്ന വേളയിലാണ് മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ ഒരു സിനിമ എത്തുന്നത്.
മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തിയ മഞ്ഞില്‍ വിരഞ്ഞ പൂക്കളും മലയാത്തിന്‍റെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴുമൊക്കെ റിലീസ് ചെയ്‌തത് ഡിസംബര്‍ 25 നായിരുന്നു. ബറോസും റിലീസിനെത്തുന്നത് ഇതേ തിയതിയില്‍ തന്നെയാണ് എന്ന പ്രത്യേകതയും ഉണ്ട്.
പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രമായിരിക്കും ബറോസ് എന്നാണ് ഇതുവരെ സിനിമയുമായി ബന്ധപ്പെട്ടു വന്ന അപ്‌ഡേറ്റുകള്‍ സൂചിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ഇത്.
ഹോളിവുഡിൽ നിന്നുള്ള കലാകാരന്‍മാരാണ് ഭൂരിഭാഗം ടെക്‌നീഷ്യന്‍മാരും. ചിത്രത്തിൽ 'ബറോസ്' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ഒരു മലയാള ചിത്രമായല്ല, ഒരു ഇന്ത്യൻ സിനിമയായി, അഭിമാനപൂർവ്വം വിദേശ പ്രേക്ഷകർക്ക് മുന്നിൽ കാഴ്‌ചവയ്‌ക്കാന്‍ സാധിക്കുന്ന കലാസൃഷ്‌ടിയായിരിക്കും ഈ ചിത്രം. അടുത്തിടെ ചിത്രത്തിന്‍റെ മലയാളം, ഹിന്ദി, കന്നഡ ട്രെയിലര്‍ പുറത്തു വന്നിരുന്നു.
മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. അടുത്ത വര്‍ഷം മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. ഒട്ടേറെ ചിത്രങ്ങള്‍ മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Also Read:'46 കൊല്ലം മലയാളികൾ മോഹൻലാലിന് നൽകിയ സ്നേഹത്തിന്‍റെ പ്രതിഫലമാണ് ബാറോസ്'