കേരളം

kerala

ETV Bharat / entertainment

ജി വി പ്രകാശിന്‍റെ 'ഇടിമുഴക്കം' എത്തി; ചിത്രം പൂനെ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു - ജി വി പ്രകാശ് കുമാർ

സീനു രാമസ്വാമിയാണ് 'ഇടിമുഴക്കം' സിനിമയുടെ സംവിധായകൻ

G V Prakash Kumar Idimuzhakkam  dimuzhakkam at Pune film festival  ജി വി പ്രകാശ് കുമാർ  ഇടിമുഴക്കം പൂനെ ഫിലിം ഫെസ്റ്റിവലിൽ
Idimuzhakkam

By ETV Bharat Kerala Team

Published : Jan 22, 2024, 9:22 PM IST

ജി വി പ്രകാശ് കുമാർ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് 'ഇടിമുഴക്കം'. താരം നായകനായ ഈ ചിത്രത്തിൻ്റെ ഷൂട്ടിങ് 2021 സെപ്റ്റംബറിൽ പൂർത്തിയായതാണ്. 2022ൽ അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. എന്നാൽ പിന്നീട് സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല.

ഇപ്പോഴിതാ 'ഇടിമുഴക്കം' പൂനെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്‌ത വിവരമാണ് പുറത്തുവരുന്നത്. ജി വി പ്രകാശ് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. സീനു രാമസ്വാമിയാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ (G. V. Prakash Kumar starrer Idimuzhakkam premiered in Pune international film festival).

സംവിധായകനും നിർമാതാക്കളായ സ്‌കൈമാൻ ഫിലിംസിനും നന്ദി അറിയിച്ച് കൊണ്ടാണ് ജി വി പ്രകാശ് ചിത്രത്തിന്‍റെ പ്രീമിയർ വിവരം എക്‌സിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചിത്രം മികച്ച പ്രതികരണം നേടിയെന്നും സംഗീതജ്ഞൻ കൂടിയായ താരം കുറിച്ചു.

'ഇടിമുഴക്കം പൂനെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്‌തു... മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. നന്ദി സീനു രാമസ്വാമി, ഒപ്പം സ്‌കൈമാൻ ഫിലിംസിനും'- ജി വി പ്രകാശ് കുമാറിന്‍റെ എക്‌സ് പോസ്റ്റ് ഇങ്ങനെ.

ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ജി വി പ്രകാശിനൊപ്പം ഗായത്രി, ശരണ്യ പൊൻവണ്ണൻ, അരുൾദോസ് എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രശസ്‌ത എഴുത്തുകാരൻ ജയമോഹന്‍റെ കഥയെ അടിസ്ഥാനമാക്കിയാണ് ഇടിമുഴക്കം ഒരുക്കിയിരിക്കുന്നത്. എൻ ആർ രഘുനന്ദൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എ ആർ അശോക് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ ചിത്രസംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത് തമിഴ ആണ്. പ്രേം കുമാർ ആണ് ആർട്ട് ഡയറക്ഷൻ.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ