നടന വിസ്‌മയം മോഹന്‍ലാല്‍ ആദ്യമായി സംവിധാന ചെയ്യുന്ന 'ബറോസ്' നാളെ (ഡിസംബര്‍ 25) ക്രിസ്‌മസ് ദിനത്തില്‍ റിലീസാവുകയാണ്. പ്രേക്ഷകരും ആരാധകരും മോഹന്‍ലാലിന്‍റെ സഹപ്രവര്‍ത്തകരുമടക്കം ഇപ്പോള്‍ സിനിമ കാണാനുള്ള ആകാംക്ഷയിലാണ്. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ പ്രത്യേക ഷോ ഇന്നലെ ചെന്നൈയില്‍ വച്ച് നടന്നു. മോഹന്‍ലാല്‍ സംവിധാന കുപ്പായം അണിയുന്നുവെന്നതറിഞ്ഞതു മുതല്‍ ഓരോ സിനിമാ പ്രേമിയും അക്ഷമരായാണ് ചിത്രത്തിനായി കാത്തിരുന്നത്.
രോഹിണി, വിജയ് സേതുപതി, മണിരത്നം, പ്രണവ് മോഹന്‍ലാല്‍, വിസ്‌മയ എന്നിവരടക്കം കുടുംബാംഗങ്ങളും സിനിമ കാണാനായി ചെന്നൈയില്‍ എത്തിയിരുന്നു. പ്രത്യേക പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന്‍റെ റിവ്യൂ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഥ, ക്യാമറ എല്ലാം മികച്ചത്, ഗംഭീര സിനിമ അത്ഭുതകരമായ ത്രീഡി യാണ് ചിത്രത്തിലേത്. നടി രോഹിണിയുടെ അഭിപ്രായം. ചിത്രത്തിലെ കഥാപാത്രങ്ങള്‍, ത്രിഡീ എഫക്‌ട് എല്ലാം നമുക്ക് ഇഷ്‌ടപ്പെടു,. കുടുംബത്തോടെ വന്ന് കാണാന്‍ പറ്റുന്ന സിനിമയാണെന്നും സിനിമ കണ്ടതിന് ശേഷം രോഹിണി പറഞ്ഞു.
ഒരു മഹാനടന്‍ സംവിധാനം ചെയ്‌താല്‍ എങ്ങനെയുണ്ടാവും. അത് കാണാനാണ് വന്നത്. ഞങ്ങളുടെ പ്രതീക്ഷ ഫലവത്തായി . എല്ലാ പ്രേക്ഷകര്‍ക്കും കാണാന്‍ സാധിക്കുന്ന സിനിമയാണെന്നാണ് ഒരാളുടെ അഭിപ്രായം.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ കാണാന്‍ കഴിയുന്ന സിനിമ. ഒരു ഹോളിവുഡ് മൂവി കണ്ടത് പോലെ മറ്റൊരാള്‍ സിനിമയെ കുറിച്ച് പറഞ്ഞു.
കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍പ്പെടുന്ന ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ബറോസ്.
അതേസമയം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. രണ്ടു മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം എന്നാണ് സൂചന. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് വിവരം.
ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാരും സംഗീതഞ്ജരുമാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്‍റെ ട്രെയിലറിനും പ്രമോ ഗാനത്തിനുമൊക്കെ ഗംഭീര പ്രതികരണമാണ് കാഴ്‌ക്കാരില്‍ നിന്നും ലഭിച്ചത്. 19 കാരനായ സംഗീത വിസ്‌മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരം ആണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന കഥാപാത്രമായ വൂഡോയുടെ ക്യാരക്‌ടര്‍ വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിനും മികച്ച രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
Also Read:1,558 ദിവസത്തെ ജോലി, വിസ്‌മയിപ്പിക്കാന്‍ ലോകത്തെ കലാകാരന്മാരും സംഗീതഞ്ജരും; വെല്ലുവിളി നിറഞ്ഞ 'ബറോസ്' യാത്രയെ കുറിച്ച് മോഹന്‍ലാല്‍