കേരളം

kerala

ETV Bharat / entertainment

താരസമ്പന്നം ഇ ഡിയുടെ ഓഡിയോ ലോഞ്ച്; സുരാജ് വെഞ്ഞാറമൂട്‌- ഗ്രേസ്‌ ആന്‍റണി ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍ - ED MOVIE AUDIO LAUNCH EVENT

ആമിർ പള്ളിക്കാലിന്‍റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തുന്ന ചിത്രമാണ് ഇഡി.

SURAJ VENJARAMOOD CINEMA  ED MOVIE  സുരാജ് വെഞ്ഞാറമൂട് സിനിമ ഇഡി  ഇഡി ഓഡിയോ ലോഞ്ച്
ഇ ഡി ഓഡിയോ ലോഞ്ച് (ETV Bharat)

By ETV Bharat Entertainment Team

Published : Dec 7, 2024, 2:33 PM IST

നടൻ സുരാജ് വെഞ്ഞാറമ്മൂട് ആദ്യമായി നിർമ്മാണ രംഗത്തേക്ക് കടന്നു വരുന്ന ചിത്രമാണ് എക്‌ട്രാ ഡീസെന്‍റ് അഥവാ ഇ ഡി. മെഗാപിക്‌ ഫ്രെയിംസിന്‍റെ ബാനറിൽ പ്രശസ്‌ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും നിർമ്മാണ പങ്കാളിയായി സുരാജിനൊപ്പം ഉണ്ട് .എക്‌ട്രാ ഡീസെന്‍റ് ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം വൈകിട്ട് കൊച്ചിയിൽ നടന്നു.

ബിജു മേനോൻ, ടൊവിനോ തോമസ്, സിബി മലയിൽ, ഷാഫി, വിനയൻ, എബ്രിഡ് ഷൈൻ, ഷീലു എബ്രഹാം, ഷാജോൺ, നാദിർഷ, വിജയ് ബാബു, ആൽവിൻ ആന്റണി, സാബു ചെറിയാൻ, രമേശ് പിഷാരടി, പ്രജോദ് കലാഭവൻ, നിരഞ്ജന അനൂപ്, നിതിൻ രഞ്ജി പണിക്കർ, സനൽ വി ദേവനും ഇ ഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും ഓഡിയോ ലോഞ്ചിൽ സന്നിഹിതരായിരുന്നു.

ഇ ഡിയുടെ ഓഡിയോ ലോഞ്ചിനിടെ (ETV Bharat)

ഇ ഡി എന്ന സിനിമയിലെ ഗാനങ്ങളുടെ ലൈവ് പെർഫോമൻസുമായി സംഗീത സംവിധായകൻ അങ്കിത് മേനോനും സംഘവും വേദിയെ ധന്യമാക്കി. ഗാനങ്ങൾക്ക് ഓഡിയോ ലോഞ്ച് കാണാനെത്തിയ പ്രേക്ഷകരുടെ അകമഴിഞ്ഞ പ്രശംസ നേടി. ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.

ചിത്രത്തിന്‍റെ പ്രൊമോ സോങ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. ആമിർ പള്ളിക്കാലിന്‍റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തുന്ന ചിത്രം ഡിസംബർ 20 നു തിയേറ്ററുകളിലേക്കെത്തും.

ഇ ഡിയുടെ ഓഡിയോ ലോഞ്ചിനിലെ സുരാജ് വെഞ്ഞാറമൂട് സംസാരിക്കുന്നു (ETV Bharat)
സുരാജ് വെഞ്ഞാറമൂട്‌ , ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇ ഡി യിൽ കാഴ്ചവയ്ക്കുന്നത്. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ഇ ഡിയുടെ ഓഡിയോ ലോഞ്ചിനിടെ (ETV Bharat)
പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്. എക്‌ട്രാ ഡീസെന്‍റ് അണിയറ പ്രവർത്തകർ കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,
ഇ ഡിയുടെ ഓഡിയോ ലോഞ്ചിനെ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ സംസാരിക്കുന്നു (ETV Bharat)

ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

Also Read:ഐ എഫ് എഫ് കെ: സമകാലിക സിനിമ വിഭാഗത്തിൽ ഹോംഗ് സാങ് സൂവിന്‍റെ നാല് ചിത്രങ്ങൾ

ABOUT THE AUTHOR

...view details