കേരളം

kerala

ETV Bharat / entertainment

കിരണ്‍ അബ്ബാവരം ചിത്രം 'ക' മലയാളം പതിപ്പ് റിലീസ് ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസ് - Film KA To Release Worldwide - FILM KA TO RELEASE WORLDWIDE

വേഫറര്‍ ഫിലിംസാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിക്കുന്നത്. ശ്രീചക്രാസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ചിന്താ ഗോപാലകൃഷ്‌ണ റെഡ്ഡി നിര്‍മിക്കുന്ന ഈ ചിത്രം ചിന്താ വരലക്ഷ്‌മിയാണ് അവതരിപ്പിക്കുന്നത്.

DULQUER SALMAAN FILM KA TO RELEASE DULQUER SALMAAN ദുല്‍ഖര്‍ സല്‍മാൻ കിരണ്‍ അബ്ബാരം
Kiran Abbavaram and Dulquer Salmaan (Instagram)

By ETV Bharat Kerala Team

Published : Sep 11, 2024, 2:55 PM IST

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിരണ്‍ അബ്ബാവരം നായകനായെത്തുന്ന പിരീഡ് ത്രില്ലര്‍ 'ക'. സുജിത്ത്, സന്ദീപ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ തെലുഗു തിയേറ്റര്‍ അവകാശം നിര്‍മാതാവ് വംശി നന്ദിപതി വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കി. എന്നാല്‍ ഇതിന്‍റെ മലയാളം പതിപ്പ് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിക്കുന്നത്.

ശ്രീചക്രാസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ചിന്താ ഗോപാലകൃഷ്‌ണ റെഡ്ഡി നിര്‍മിക്കുന്ന ഈ ചിത്രം ചിന്താ വരലക്ഷ്‌മിയാണ് അവതരിപ്പിക്കുന്നത്. ചിന്താ വിനീഷാ റെഡ്ഡി, ചിന്താ രാജശേഖരന്‍ റെഡ്ഡി എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചിത്രത്തിന്‍റെ റിലീസ് ഡേറ്റും മറ്റ് ഭാഷകളിലെ വിതരണാവകാശം സ്വന്തമാക്കിയവരുടെ പേരുകളും വരും ദിവസങ്ങളിലായി അറിയിക്കും. ചിത്രത്തിന്‍റെ വിതരണത്തില്‍ സഹകരിക്കുന്നത് വിവിധ ഭാഷകളില്‍ നിന്നുള്ള പ്രൊഡക്ഷന്‍ ഹൗസുകളാണ് എന്നാണ് സൂചന.

നയന്‍ സരിക, തന്‍വി റാം എന്നിവര്‍ നായികമാരായെത്തുന്ന ഈ ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് കിരണ്‍ അബ്ബാവരം. നേരത്തെ പുറത്തു വിട്ട ചിത്രത്തിന്‍റെ ടീസറും വേള്‍ഡ് ഓഫ് വാസുദേവ് എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും പ്രേക്ഷകരെ അവേശത്തിലാഴ്ത്തിയിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തമിഴ്, മലയാളം, കന്നഡ, തെലുഗു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം പക്കാ ആക്ഷന്‍ പാക്ക്ഡ് ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രമിപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലാണ്.

Also Read:'കല്‍ക്കി'യുടെ ഒഴിവാക്കിയ രംഗങ്ങള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ABOUT THE AUTHOR

...view details