കേരളം

kerala

ETV Bharat / entertainment

ഹിറ്റ്‌ മേക്കർ ടി എസ് സുരേഷ് ബാബു തിരിച്ചുവരുന്നു; പുതിയ ചിത്രം ഡിഎൻഎ ജൂൺ 14-ന് തിയേറ്ററുകളില്‍ എത്തും - DNA MOVIE RELEASE ON JUNE 14 - DNA MOVIE RELEASE ON JUNE 14

സംവിധായകൻ ടി എസ് സുരേഷ് ബാബു മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. അഷ്‌കർ സൗദാനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ ഡിഎന്‍എ ജൂൺ 14 ന് തിയേറ്ററുകളില്‍ എത്തും.

ടി എസ് സുരേഷ് ബാബു  ഡിഎന്‍എ സിനിമ  DNA MOVIE UPDATE  ASHKAR SAUDAN MOVIES
DNA POSTER (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 7:23 PM IST

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്‌സ്‌പ്രസ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, മാന്യന്മാർ, സ്‌റ്റാലിൻ ശിവദാസ്, പാളയം തുടങ്ങി നിരവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചുവരുന്നു.

യുവ നടൻ അഷ്‌കർ സൗദാനെ നായകനാക്കി ഒരുക്കുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഡിഎന്‍എ. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്‌ദുൾ നാസ്സർ നിർമ്മിക്കുന്ന ഡിഎൻഎ ജൂൺ 14 ന് ഇന്ത്യയൊട്ടാകെ റിലീസിനെത്തും. എ കെ സന്തോഷിൻ്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രനാണ്. ഇൻവസ്‌റ്റിഗേറ്റീവ് ആക്ഷൻ ജോണറിൽ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ അണിയറയില്‍ മലയാള സിനിമാരംഗത്തെ മികച്ച ടെക്‌നീഷ്യന്‍സ് ഒന്നിക്കും. മികച്ച രീതിയിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷക ഘടകം.

അഷ്‌കര്‍ സൗദാനെ കൂടാതെ ബാബു ആൻ്റണി, റായ് ലക്ഷ്‌മി, ഹന്ന റെജി കോശി, അജു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്‌ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എഡിറ്റർ:ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്‌ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്‌സ്: എം ആർ രാജാകൃഷ്‌ണൻ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്‌റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്‌ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജസ്‌റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്‌ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാര്‍: സ്വപ്‌ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്‌സ്: മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്‌റ്റിൽസ്: ശാലു പേയാട്, പിആര്‍ഒ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരന്‍

ALSO READ: എന്താണ് ഫഹദ് പറഞ്ഞ എഡിഎച്ച്ഡി?; ഈ രോഗം സ്ഥിരീകരിച്ച മറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് അറിയുമോ?

ABOUT THE AUTHOR

...view details