ജീവിതത്തിലെ ആ രഹസ്യം വെളിപ്പെടുത്തി ദിയ കൃഷ്‌ണയും അശ്വിന്‍ ഗണേഷും. ഈ സെപ്‌റ്റംബര്‍ അഞ്ചിനായിരുന്നു നടന്‍ കൃഷ്‌ണകുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്‌ണയുടെ വിവാഹം. ദിയയുടെ വിവാഹാഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ. കഴിഞ്ഞ വര്‍ഷം തന്നെ തങ്ങള്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നാണ് ദിയ പറയുന്നത്. കഴിഞ്ഞ ആഴ്‌ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നും ദിയ പറയുന്നു. ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു ദിയയുടെ ഈ വെളിപ്പെടുത്തല്‍.
ഒരു റീല്‍ പങ്കുവച്ച് കൊണ്ടാണ് ദിയ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ക്ഷേത്രത്തിന് മുന്നില്‍ നിന്ന് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയുന്നതെല്ലാം റീലില്‍ കാണാം. വീഡിയോയില്‍ പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. അശ്വിന്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.