കേരളം

kerala

ETV Bharat / entertainment

സംവിധായകൻ ഷങ്കറിന്‍റെ മകൾ ഐശ്വര്യ വിവാഹിതയായി - Aishwarya Shankar got married - AISHWARYA SHANKAR GOT MARRIED

ഷങ്കറിന്‍റെ അസിസ്റ്റന്‍റ് ഡയറക്‌ടർ കൂടിയായ തരുൺ കാർത്തിക്കാണ് മകൾ ഐശ്വര്യയുടെ വരൻ

DIRECTOR SHANKARS DAUGHTER MARRIED  DIRECTOR SHANKAR  AISHWARYA SHANKAR WEDDING PICS  ഷങ്കറിന്‍റെ മകൾ ഐശ്വര്യ വിവാഹം
Aishwarya Shankar

By ETV Bharat Kerala Team

Published : Apr 15, 2024, 4:32 PM IST

പ്രശസ്‌ത സംവിധായകൻ ഷങ്കറിന്‍റെ മകൾ ഐശ്വര്യ വിവാഹിതയായി. ഷങ്കറിന്‍റെ അസിസ്റ്റന്‍റ് ഡയറക്‌ടർ കൂടിയായ തരുൺ കാർത്തിക്കാണ് വരൻ. ഷങ്കറിന്‍റെ മൂത്തമകളാണ് ഐശ്വര്യ.

സാംസ്‌കാരിക - രാഷ്‌ട്രീയ ലോകത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ, ചലച്ചിത്ര താരങ്ങളായ രജനികാന്ത്, കമൽഹാസൻ, വിക്രം, സൂര്യ, കാർത്തി, നയൻതാര, സംവിധായകരായ മണിരത്നം, വിഘ്നേശ് ശിവൻ, അറ്റ്‌ലീ കുമാർ തുടങ്ങിയവരെല്ലാം ചടങ്ങിൽ സന്നിഹിതരായി. അറ്റ്ലീയാണ് അതിഥി സത്‌കാരങ്ങൾക്ക് നേതൃത്വം നൽകിയത്.

ഐശ്വര്യ, അതിഥി, അർജിത്ത് എന്നീ മൂന്ന് മക്കളാണ് ഷങ്കറിന്. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. അതിഥിയും നിലവിൽ സിനിമകളിൽ സജീവമാണ്. ശിവ കാർത്തികേയനൊപ്പം 'മാവീരൻ' എന്ന സിനിമലയാണ് അതിഥി അവസാനമായി വേഷമിട്ടത്.

അതേസമയം, സംവിധായകൻ ഷങ്കറും തന്‍റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. 'ഇന്ത്യൻ 2', രാം ചരൺ - കിയാര അദ്വാനി ചിത്രം 'ഗെയിം ചേഞ്ചർ' എന്നിവ ഷങ്കറിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കമൽ ഹാസൻ നായകനാകുന്ന 'ഇന്ത്യൻ 2', 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്. ഷൂട്ടിങ് പൂർത്തിയായ ഈ ചിത്രം ജൂണിൽ തിയേറ്ററുകളിലെത്തും.

ALSO READ:ഉലകനായകനൊപ്പം ഷങ്കർ; 'ഇന്ത്യൻ 2' ഷൂട്ടിങ് പൂർത്തിയായി, റിലീസ് ജൂണിൽ

ABOUT THE AUTHOR

...view details