കേരളം

kerala

ETV Bharat / entertainment

'99 ശതമാനം കാമുകന്മാരും ആഗ്രഹിക്കുന്ന നിമിഷങ്ങളിലൊന്നാണിത്'; ആ ആഗ്രഹം സഫലമാക്കി രാഹുല്‍ രാമചന്ദ്രന്‍ - DIRECTOR RAHUL AND SREEVIDHYA

ശ്രീവിദ്യയുടെയും രാഹുലിന്‍റെയും സ്നേഹബന്ധം വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.പ്രണയിച്ചു നടക്കുന്ന എല്ലാ കാമുകന്മാര്‍ക്കും ഇത് സമര്‍പ്പിക്കുന്നുവെന്ന് രാഹുല്‍.

RAHUL AND SREEVIDHYA MULLACHERY  REEVIDHYA MULLACHERY MARRIAGE  ശ്രീവിദ്യ രാഹുല്‍ രാമചന്ദ്രന്‍  ഡയറക്ടര്‍ രാഹുല്‍ രാമചന്ദ്രന്‍
Rahul Ramachandran And Sreevidhya Mullachery (Instagram)

By ETV Bharat Entertainment Team

Published : Sep 10, 2024, 6:06 PM IST

റുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും നടി ശ്രീവിദ്യ മുല്ലച്ചേരിയും വിവാഹിതരായത്. സെപ്റ്റംബര്‍ 8നായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയിലായിരുന്നു വിവാഹം. ഇപ്പോള്‍ രാഹുല്‍ രാമചന്ദ്രന്‍ പങ്കുവച്ച ഒരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇവരുടെ സ്നേഹബന്ധത്തിന്‍റെ ആഴം വെളിവാക്കുന്ന ഒരു വീഡിയോയാണ് ആരാധകരുമായി രാഹുല്‍ പങ്കുവച്ചത്. ഈ വിഡീയോ പകര്‍ത്തിയതാവട്ടെ ഭാര്യ ശ്രീവിദ്യയും.

"99 ശതമാനം കാമുകന്മാരും ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ ഒന്നാണ് ഇതെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. ഞാന്‍ എന്തായാലും എന്‍റെ ആ ആഗ്രഹം ദേ ഇന്നലെ സാധിച്ചു. നിങ്ങളുടേതും നടക്കും. പ്രണയിച്ചു നടക്കുന്ന എല്ലാ കാമുകന്മാര്‍ക്കും ഇത് സമര്‍പ്പിക്കുന്നു. പിന്നെ ഇത് ക്ലീഷേ ആണെന്ന് പറയുന്നവരോട് ഒന്നേ പറയാന്‍ ഉള്ളൂ. പ്രേമം എന്നും ക്ലീഷേയാണ് സുഹൃത്തേയെന്നും വീഡിയോയ്‌ക്കൊപ്പം രാഹുല്‍ കുറിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ശ്രീവിദ്യയുടെ മൊബൈല്‍ ഫോണിലേക്ക് ആരോ വിളിക്കുമ്പോള്‍ കാള്‍ അറ്റന്‍ഡ് ചെയ്‌ത് ശ്രീവിദ്യയുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ശ്രീവിദ്യ അല്ലല്ലോ ശ്രീവിദ്യയുടെ ഹസ്ബന്‍റാണ് എന്ന് മറുപടി പറയുന്ന വീഡിയോയാണ് രാഹുല്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് പിന്നില്‍ നിന്ന് ചിരിക്കുന്ന ശ്രീവിദ്യയും ഇവരുടെ സ്‌റ്റൈലിസ്‌റ്റായ ശബരിയുമുണ്ട്.

Also Read:ഹല്‍ദി ആഘോഷം കളറാക്കി ശ്രീവിദ്യയും രാഹുലും

ABOUT THE AUTHOR

...view details