കേരളം

kerala

ETV Bharat / entertainment

ഡില്ലിയുടെ വരവ് ഉടന്‍ ഉണ്ടാകും;'കൈതി 2' നെ കുറിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് - KAITHI TWO MOVIE SOON

കൈതി 2 ന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആരാധകര്‍. ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍.

DIRECTOR LOKESH KANAGARAJ  KAITHI TWO MOVIE  കൈതി 2 സിനിമ  ലോകേഷ് കനകരാജ് സംവിധായകന്‍
കൈതി 2 ലൊക്കേഷനില്‍ നിന്ന് (ETV Bharat)

By ETV Bharat Kerala Team

Published : Oct 27, 2024, 4:15 PM IST

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് 'കൈതി'. മാത്രമല്ല ലോകേഷ് കനകരാജിന്‍റെ ആദ്യ കരിയര്‍ ബ്രേക്ക് കൂടിയായിരുന്നു 'കൈതി'. ചിത്രത്തില്‍ ഡില്ലി എന്ന കഥാപാത്രമായാണ് കാര്‍ത്തി എത്തിയത്. കേരളത്തില്‍ ഉള്‍പ്പെടെ ഈ ചിത്രം വന്‍ വിജയമായിരുന്നു. പിന്നീട് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ഉണ്ടായപ്പോള്‍ കൈതിയും അതിന്‍റെ ഭാഗമായി മാറി. എന്നാല്‍ 'കൈതി 2' വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഡില്ലിയുടെ രണ്ടാം വരവ് ഉടന്‍ ഉണ്ടാകുമെന്ന് പറയുകയാണ് സംവിധായകന്‍.

'കൈതി' തിയറ്ററുകളിലെത്തിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ലോകേഷ് കനക രാജിന്‍റെ എക്‌സ് പോസ്‌റ്റിലൂടെയാണ് കൈതി 2വൈകില്ലെന്ന സൂചന നല്‍കിയത്. കാര്‍ത്തിക്കൊപ്പമുള്ള കൈതിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ലോകേഷ് എക്സില്‍ കുറിച്ചത്.

"എല്ലാം ഇവിടെനിന്നാണ് ആരംഭിച്ചത്. കാര്‍ത്തി സാറിനും പ്രഭു സാറിനും (നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു) ഈ പ്രപഞ്ചത്തിനും നന്ദി, ഇത് സാധ്യമാക്കിയതിന്. ഡില്ലി ഉടന്‍ മടങ്ങിവരും", ലോകേഷ് കുറിച്ചു.

നിർമ്മാണ കമ്പനിയായ ഡ്രീം വാര്യർ പിക്ചേഴ്‌സും ലോകേഷിന്‍റെ ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റിനെ ശരി വയ്ക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം ചിത്രം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് കാര്‍ത്തി മറ്റൊരു ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ തുറന്നു പറഞ്ഞിരുന്നു.

കാര്‍ത്തി നായകനായ 'മെയ്യഴകന്‍റെ' ഹൈദരാബാദ് ചടങ്ങിനിടെയാണ് കൈതി 2 നെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് കാര്‍ത്തി മറുപടി പറഞ്ഞത്.

തമിഴിലെ മോസ്‌റ്റ് ആന്‍റിസിപ്പേറ്റഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത്തെ സ്ഥാനത്തുള്ള ചിത്രമാണ് കൈതി 2. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ വരും നാളുകളിൽ വ്യക്തമാക്കുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു.

പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Also Read:ചരിത്രം സൃഷ്‌ടിക്കാന്‍ 'പുഷ്‌പ 2', ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി ചിത്രം; ലോകമെമ്പാടും എത്തുന്നത് 11,500 സ്‌ക്രീനുകളില്‍

ABOUT THE AUTHOR

...view details