29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സ്ത്രീ സംവിധായകരുടെ ധാരാളം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ദു ലക്ഷ്‌മി സംവിധാനം ചെയ്‌ത അപ്പുറം എന്ന ചിത്രം മേളയുടെ ശ്രദ്ധ പിടിച്ചുപറ്റി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്‍റെ ഷോ കഴിഞ്ഞപ്പോൾ ലഭിക്കുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് മീറ്റ് ദി ഡയറക്‌ടര്‍ സെഷനിൽ ഇന്ദുലക്ഷ്‌മി, ജഗദീഷ് തുടങ്ങിയവർ ഡെലിഗേറ്റുകളോട് സംവദിച്ചു.
മാനസിക സംഘർഷങ്ങളിൽ ഉള്ളുലഞ്ഞ ഒരു വീട്ടമ്മ നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതും തുടർന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ശ്രമിക്കുന്ന ഭർത്താവിന്‍റെയും മകളുടെയും കഥയാണ് അപ്പുറം എന്ന ചിത്രം ചർച്ചചെയ്യുന്നത്. സിനിമയുടെ അവസാനഭാഗത്തിൽ നമ്മുടെയൊക്കെ ആരാധനയേയും വിശ്വാസങ്ങളെയും ന്യായീകരിക്കുന്ന തരത്തിൽ കഥ പറഞ്ഞു നിർത്തുന്നു.
അപ്പുറം സിനിമ പോസ്‌റ്റര്‍ (ETV Bharat) ഏറ്റവുമധികം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ചോദ്യമുയർന്നത് വിശ്വാസങ്ങളെ ന്യായീകരിക്കുന്ന അല്ലെങ്കിൽ ഉയർത്തിക്കാട്ടുന്ന സിനിമയുടെ സ്വഭാവത്തെ കുറിച്ച് തന്നെയാണ്. എല്ലാ മതത്തിന്റെയും വിശ്വാസങ്ങൾക്ക് മൂല്യം കൽപ്പിക്കുന്നുണ്ടെന്നും ജന ജീവിതത്തിന് ദ്രോഹമായ ചില അന്ധവിശ്വാസങ്ങളെ തിരിച്ചറിയാനുള്ള ധാരണയുണ്ടെന്നും സംവിധായിക ഇന്ദു ലക്ഷ്‌മി പ്രേക്ഷകരോട് പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് നടൻ ജഗദീഷും പങ്കുവെച്ചത്.
അപ്പുറം സിനിമ പോസ്‌റ്റര്‍ (ETV Bharat) ഒരു വനിതാ സംവിധായകയാകുമ്പോൾ സ്ത്രീപക്ഷ സിനിമകൾ തന്നെ സംവിധാനം ചെയ്യണമെന്ന് വാശി പിടിക്കരുതെന്നും ചെയ്യുന്ന സിനിമകൾ മനുഷ്യന്‍റെ കഥ പറയണമെന്നുമാണ് സംവിധായിക ഇന്ദുലക്ഷ്‌മി പറഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മതവിശ്വാസങ്ങളോട് താല്‌പര്യം ഇല്ലാത്ത ചിലർക്ക് മരിച്ചു കഴിഞ്ഞ ശേഷം അവരുടെ ചിതാഭസ്‌മം ഏതെങ്കിലും ഒരു പുണ്യനദിയിൽ ഒഴുക്കണമെന്ന ആഗ്രഹമുണ്ടാകും. മതവിശ്വാസങ്ങൾക്ക് ഇക്കാര്യം എതിരാണെങ്കിലും മരിച്ച ഒരു വ്യക്തിയോടുള്ള താല്‌പര്യ പ്രകാരം അല്ലെങ്കിൽ സ്നേഹം കൊണ്ട് അവരുടെ അവസാന ആഗ്രഹത്തിന് ഒപ്പം നിൽക്കും. അങ്ങനെയൊരു വിശ്വാസത്തിന്‍റെ മേഖലയാണ് 'അപ്പുറം' എന്ന ചിത്രം ചർച്ച ചെയ്യുന്നത്.
സ്ത്രീകൾ ചന്ദ്രനിൽ പോയിട്ടില്ലല്ലോ എന്നൊരു പ്രയോഗം സിനിമയിൽ ഉണ്ട്. ഒരു വനിത സംവിധായിക അങ്ങനെയൊരു പ്രയോഗം സിനിമയിൽ ഉൾപ്പെടുത്താൻ പാടുണ്ടോ എന്നൊരു ചോദ്യം ഉയർന്നു.
മീറ്റ് ദി ഡയറക്‌ടര്‍ സെഷനില്‍ സംസാരിക്കുന്ന സംവിധായിക ഇന്ദുലകഷ്‌മി (ETV Bharat) സത്യം സത്യമായിട്ട് സിനിമയിലൂടെ വിളിച്ചു പറയണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് സംവിധായിക ഇന്ദുലക്ഷ്‌മി പ്രതികരിച്ചു. അതേ സ്ത്രീകൾ ചന്ദ്രനിൽ പോയിട്ടില്ല ഇന്ദു ലക്ഷ്‌മി പറഞ്ഞു. ഈ സിനിമയിൽ സഹകരിക്കാൻ സാധിച്ചതിനും സിനിമയെ പ്രേക്ഷകർക്ക് ആസ്വാദ്യമാക്കുന്നതിൽ ഐ എഫ് എഫ് കെ വഹിച്ച പങ്കിനോടും ജഗദീഷ് നന്ദി രേഖപ്പെടുത്തി.
Also Read:ലോക സിനിമകൾ കണ്ടെത്തി ക്ഷണക്കത്ത് അയക്കും, 6 മാസം മുൻപ് തുടങ്ങുന്ന ഒരുക്കങ്ങൾ.. അറിയാം ചലച്ചിത്ര മേളയുടെ അറിയാ കഥകൾ